CricketLatest NewsNewsSports

ടി20 ലോകകപ്പ്: സൂപ്പര്‍ 12ല്‍ ശ്രീലങ്കയെ അട്ടിമറിച്ച നമീബിയ ഇന്ത്യയ്‌ക്കെതിരെ?

ഗീലോങ്: ടി20 ലോകകപ്പ് സൂപ്പര്‍ 12ലേക്കുള്ള യോഗ്യത പോരാട്ടത്തില്‍ ശ്രീലങ്കയെ അട്ടിമറിച്ച് നമീബിയ ആദ്യ ജയം സ്വന്തമാക്കി. അടുത്ത മത്സരത്തിലും ജയം സ്വന്തമാക്കിയാൽ സൂപ്പര്‍ 12 റൗണ്ടില്‍ ശരിക്കും പണി കിട്ടുക ഇന്ത്യക്കെന്ന് വിലയിരുത്തലുകള്‍. ലങ്കക്കെതിരെ നേടിയ 55 റണ്‍സിന്‍റെ ജയം മികച്ച നെറ്റ് റണ്‍റേറ്റ് അവര്‍ക്ക് ഉറപ്പു നല്‍കുന്നു. നമീബിയയോട് തോറ്റെങ്കിലും ശ്രീലങ്കക്ക് ഇനിയും സൂപ്പര്‍ 12ല്‍ എത്താന്‍ സാധ്യതകള്‍ ബാക്കിയുണ്ട്.

യുഎഇക്കും നെതര്‍ലന്‍ഡ്സിനുമെതിരെയാണ് നമീബിയയുടെയും ശ്രീലങ്കയുടെയും ഇനിയുള്ള മത്സരങ്ങള്‍. ആദ്യ മത്സരത്തില്‍ യുഎഇയെ അവസാന ഓവറില്‍ തോല്‍പ്പിച്ചെങ്കിലും നെതര്‍ലന്‍ഡ്സ് നെറ്റ് റണ്‍റേറ്റില്‍ നമീബിയയെക്കാള്‍ ഏറെ പുറകിലാണ്. വരാനിരിക്കുന്ന മത്സരങ്ങളില്‍ ശ്രീലങ്ക നെതര്‍ലന്‍ഡ്സിനെയും യുഎഇയെും തോല്‍പ്പിച്ചാല്‍ സൂപ്പര്‍ 12 ഉറപ്പിക്കാം.

അതേസമയം, ശ്രീലങ്കക്കെതിരെ ആവര്‍ത്തിച്ച പ്രകടനം നെതര്‍ലന്‍ഡ്സിനെതിരെയും യുഎഇക്കെതിരെയും നമീബിയ പുറത്തെടുത്താല്‍ അവരാകും ഗ്രൂപ്പ് എയിലെ ചാമ്പ്യന്‍മാര്‍. ഇനി ശേഷിക്കുന്ന രണ്ട് കളികളില്‍ ഒന്ന് ജയിച്ചാലും രണ്ട് ജയങ്ങളുമായി സൂപ്പര്‍ 12ല്‍ നമീബിയക്ക് എത്താനാവും. അപ്പോഴും ലങ്കക്കെതിരെ നേടിയ 55 റണ്‍സ് ജയം നെറ്റ് റണ്‍റേറ്റില്‍ അവരെ ലങ്കയെക്കാള്‍ മുന്നിലെത്തിക്കുകയും ഗ്രൂപ്പ് ചാമ്പ്യന്‍മാരാക്കുകയും ചെയ്യും.

Read Also:- ചെങ്കുളത്ത് കണ്ട പുലിയെ വനംവകുപ്പ് കൊണ്ടു വിട്ടതാണെന്ന് എം.എം മണി

ലോകകപ്പ് മത്സരക്രമമനുസരിച്ച് ഗ്രൂപ്പ് എയിലെ രണ്ടാം സ്ഥാനക്കാരും ഗ്രൂപ്പ് ബിയിലെ ചാമ്പ്യന്‍മാരുമാണ് ഇന്ത്യയുള്‍പ്പെടുന്ന സൂപ്പര്‍ 12 ഗ്രൂപ്പിലേക്ക് യോഗ്യത നേടുക. ശ്രീലങ്ക ഗ്രൂപ്പില്‍ രണ്ടാമതാകുകയും ബി ഗ്രൂപ്പില്‍ വെസ്റ്റ് ഇന്‍ഡീസ് ജേതാക്കളാകുകയും ചെയ്താല്‍ പാകിസ്ഥാനും ദക്ഷിണാഫ്രിക്കക്കും ബംഗ്ലാദേശിനും പുറമെ വെസ്റ്റ് ഇന്‍ഡീസും ശ്രീലങ്കയും കൂടിയെത്തുന്ന മരണഗ്രൂപ്പായി ഇന്ത്യയുടെ ഗ്രൂപ്പ് മാറും.

shortlink

Related Articles

Post Your Comments

Related Articles


Back to top button