KeralaLatest NewsNews

ഭഗവല്‍ സിങ് സിപിഎം പ്രവര്‍ത്തകനും സംഘാടകനും തീവ്ര പുരോഗമനവാദിയും, ഇടക്കാലത്തു താല്‍ക്കാലിക ബ്രാഞ്ച് സെക്രട്ടറിയും

കോടിയേരി ബാലകൃഷ്ണന്‍ അന്തരിച്ചപ്പോള്‍ സിപിഎം നടത്തിയ അനുശോചന ജാഥയുടെ മുന്‍നിരയില്‍ ലൈലയുണ്ടായിരുന്നു

പത്തനംതിട്ട: പാരമ്പര്യവൈദ്യനായ കെ.വി.ഭഗവല്‍ സിങ് സിപിഎം പ്രവര്‍ത്തകനും സംഘാടകനുമായിരുന്നു. ഇടക്കാലത്തു താല്‍ക്കാലിക ബ്രാഞ്ച് സെക്രട്ടറിയുമായി. നിലവില്‍ ലോക്കല്‍ കമ്മിറ്റി അംഗവും കെഎസ്‌കെടിയു പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റുമാണ്. പാര്‍ട്ടിയിലെ തീവ്രനിലപാടുകാരനായ സിങ് എല്ലാ തിരഞ്ഞെടുപ്പുകളിലും 142-ാം ബൂത്തിലെ എല്‍ഡിഎഫ് ഏജന്റുമായിരുന്നു.

Read Also: നരബലി കേസിലെ ദമ്പതികളെ പറ്റി അന്വേഷണം ശക്തമാക്കി ജില്ലാപോലീസ്: സ്ത്രീകളുടെ തിരോധാന കേസുകൾ വീണ്ടും അന്വേഷിക്കും

ഭഗവല്‍ സിങ് സിപിഎം പ്രവര്‍ത്തകനായിരുന്നുവെന്നു സിപിഎം പത്തനംതിട്ട ഏരിയ സെക്രട്ടറി പ്രദീപ് കുമാര്‍ പറഞ്ഞു. ഇത്രയും വലിയ അരുംകൊല ഇയാള്‍ നടത്തിയതായി വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഭാര്യ ലൈലയും പാര്‍ട്ടി പ്രവര്‍ത്തകയായിരുന്നു. കോടിയേരി ബാലകൃഷ്ണന്‍ അന്തരിച്ചപ്പോള്‍ സിപിഎം നടത്തിയ അനുശോചന ജാഥയുടെ മുന്‍നിരയില്‍ ലൈലയുണ്ടായിരുന്നു.

പാരമ്പര്യ വൈദ്യത്തിന്റെ മറവില്‍ നേരത്തേ വ്യാജവാറ്റ് നടത്തിയിരുന്നുവെന്ന് ആക്ഷേപമുണ്ട്. ലഹരിക്ക് അടിമയായതോടെ നാട്ടുകാര്‍ മുന്‍കൈ എടുത്തു ലഹരി വിമുക്ത കേന്ദ്രത്തില്‍ എത്തിച്ച് ചികിത്സിച്ചു. ഇതിനുശേഷമാണ് ലൈലയെ വിവാഹം കഴിക്കുന്നത്. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു.

ലൈലയുടെ ആദ്യ ഭര്‍ത്താവ് ആറ്റില്‍ വീണു മരിച്ചതായി പറയുന്നു. ഭഗവല്‍ സിങ് ആദ്യ ഭാര്യയെ മാനസികപ്രശ്‌നം ആരോപിച്ച് ഉപേക്ഷിച്ചിരുന്നു. ആദ്യ ഭാര്യയിലെ മകള്‍ വിവാഹിതയായി വിദേശത്താണ്. ലൈലയുടെയും സിങ്ങിന്റെയും മകനും വിദേശത്താണു ജോലി.

shortlink

Related Articles

Post Your Comments

Related Articles


Back to top button