NewsBeauty & StyleLife Style

മുടികൊഴിച്ചിൽ അകറ്റാൻ സവാള ഇങ്ങനെ ഉപയോഗിക്കൂ

സിങ്ക്, സൾഫർ, ഫോളിക് ആസിഡ്, വിറ്റാമിൻ സി, വിറ്റാമിൻ ഇ, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവയുടെ കലവറയാണ് സവാള

ഇന്ന് ഭൂരിഭാഗം ആൾക്കാരും നേരിടുന്ന പ്രശ്നങ്ങളിൽ ഒന്നാണ് മുടികൊഴിച്ചിൽ. പ്രകൃതിദത്തമായ നിരവധി ഒറ്റമൂലികൾ കൊണ്ട് മുടികൊഴിച്ചിൽ തടയാൻ സാധിക്കും. അത്തരത്തിൽ ഫലപ്രദമായ മാർഗ്ഗങ്ങളിലൊന്നാണ് സവാള ഉപയോഗിച്ചുള്ള ഹെയർ പാക്കുകൾ. മുടികൊഴിച്ചിൽ അകറ്റി, മുടി കരുത്തോടെ വളരാൻ സവാള സഹായിക്കും. സവാളയുടെ മറ്റു ഗുണങ്ങളെ കുറിച്ച് പരിചയപ്പെടാം.

സിങ്ക്, സൾഫർ, ഫോളിക് ആസിഡ്, വിറ്റാമിൻ സി, വിറ്റാമിൻ ഇ, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവയുടെ കലവറയാണ് സവാള. ഒന്നോ രണ്ടോ സവാള എടുത്തതിനുശേഷം അത് നന്നായി പിഴിഞ്ഞ് നീരെടുക്കുക. ഈ നീര് മുടിയിൽ തേച്ചുപിടിപ്പിച്ച്, അൽപനേരം കഴിഞ്ഞ് കഴുകി കളയാവുന്നതാണ്. ഇങ്ങനെ ചെയ്യുന്നത് തലയോട്ടിയിലെ പിഎച്ച് ക്രമീകരിക്കാൻ സഹായിക്കും.

Also Read: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത: അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

മുടികൊഴിച്ചിലിന് പ്രധാന കാരണങ്ങളിൽ ഒന്നാണ് തലയിലെ അഴുക്ക്. അന്തരീക്ഷത്തിലെ മലിനീകരണ പ്രശ്നങ്ങൾ പലപ്പോഴും മുടിയുടെ ആരോഗ്യത്തിനെ പ്രതികൂലമായി ബാധിക്കാറുണ്ട്. അതിനാൽ, സവാള ചേർത്ത് വെളിച്ചെണ്ണ കാച്ചുന്നത് നല്ലതാണ്. ഈ വെളിച്ചെണ്ണ മുടികൊഴിച്ചിൽ അകറ്റാനും, മുടി വളരാനും സഹായിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button