ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ 8.2 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം അനുഭവപ്പെട്ടു. ഭൂചലനത്തെ തുടര്‍ന്ന് ഇന്തോനേഷ്യയില്‍ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. തെക്കു പടിഞ്ഞാറന്‍ മേഖലയായ പടംഗില്‍ നിന്നും 808 കിലോമീറ്റര്‍ അകലെ സുമാത്ര ദ്വീപിനു തെക്കുപടിഞ്ഞാറ് ഉപരിതലത്തില്‍നിന്നു 10 കിലോമീറ്റര്‍ ഉള്ളിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. 8.2 രേഖപ്പെടുത്തിയ ചലനത്തിനു പിന്നാലെ 8.1, 7.9 എന്നിങ്ങനെ തീവ്രത രേഖപ്പെടുത്തിയ തുടര്‍ചലനങ്ങളുമുണ്ടായതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതുവരെ ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
2004 ല്‍ ഇന്തോനേഷ്യയിലെ സുമാത്ര പ്രഭവ കേന്ദ്രമായി റിക്ടര്‍ സ്കെയ്ലില്‍ 9.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നുണ്ടായ സുനാമിയില്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലായി 2,30,000 പേര്‍ കൊല്ലപ്പെട്ടിരുന്നു.
Post Your Comments