ഡല്‍ഹി: മുന്‍ ആഭ്യന്തര മന്ത്രി പി.ചിദംബരത്തിന്റെ മകന് കാര്‍ത്തി ചിദംബരത്തിനെതിരായ അനധികൃത സ്വത്ത് സമ്പാദന ആരോപണത്തില്‍ ഇന്നും ലോക്സഭയില്‍ പ്രതിഷേധമുയര്‍ന്നു.അഴിമതി ആരോപണത്തില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ ആരെയും വെറുതെ വിടില്ലെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു.
എയര്‍സെല്‍-മാക്സിസ് അഴിമതിയുമായി ബന്ധപ്പെട്ടാണ് അരുണ്‍ ജെയ്റ്റ്ലിയുടെ പ്രസ്താവന. അഴിമതി നടന്നതിന് ശക്തമായ തെളിവുണ്ടെന്നും അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു.
ബഹളത്തെ തുടര്‍ന്ന് പാര്‍ലമെന്റിന്റെ ഇരുസഭകളും അല്‍പ്പസമയത്തേയ്ക്ക് നിര്‍ത്തിവെയ്ക്കേണ്ടി വന്നു. ചിദംബരം ആഭ്യന്തര മന്ത്രിയായിരുന്ന കാലയളവില്‍ 14 വിദേശ രാജ്യങ്ങളിലായി റിയല്‍ എസ്റ്റേറ്റ് ബിസ്നസ്സില്‍ കാര്‍ത്തി ചിദംബരത്തിന് നിക്ഷേപമുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. അനധികൃത സമ്പാദ്യമുണ്ടാക്കിയതായി ആദായനികുതി വകുപ്പും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും നടത്തിയ റെയ്ഡുകളില് കണ്ടെത്തിയെന്ന വാര്‍ത്തകളാണ് പുറത്ത്വന്നിരിക്കുന്നത്.
Post Your Comments