Latest NewsNewsTechnology

5ജി സേവനങ്ങൾ ഉടൻ അവതരിപ്പിക്കും, തയ്യാറെടുപ്പുകൾ നടത്തി വോഡഫോൺ- ഐഡിയ

5ജി സേവനവുമായി ബന്ധപ്പെട്ട ഔദ്യോഗിക തീയതികൾ കമ്പനി പുറത്തുവിട്ടിട്ടില്ല

രാജ്യത്ത് 5ജി സേവനങ്ങൾ ഉടൻ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് പ്രമുഖ ടെലികോം സേവന ദാതാക്കളായ വോഡഫോൺ- ഐഡിയ. പലപ്പോഴും കവറേജ് കുറവായതിനാൽ പലരും വോഡഫോൺ- ഐഡിയയിൽ നിന്നും മറ്റു സിം കാർഡുകളിലേക്ക് പോർട്ട് ചെയ്യാറാണ് പതിവ്. എന്നാൽ, കവറേജ് കുറവിന് പരിഹാരമെന്ന നിലയിലാണ് വോഡഫോൺ- ഐഡിയ അതിവേഗത്തിൽ 5ജി സേവനങ്ങൾ ആരംഭിക്കുന്നത്.

നിലവിൽ, 5ജി സേവനവുമായി ബന്ധപ്പെട്ട ഔദ്യോഗിക തീയതികൾ കമ്പനി പുറത്തുവിട്ടിട്ടില്ല. അൾട്രാ- ഹൈ സ്പീഡ് ഇന്റർനെറ്റ് സേവനങ്ങളുടെ ആരംഭത്തിനോ കവറേജിനോ ഉള്ള സമയക്രമങ്ങളെക്കുറിച്ചും കമ്പനി വ്യക്തമാക്കിയിട്ടില്ല. മറ്റ് ടെലികോം സേവന ദാതാക്കളെപ്പോലെ ഉടൻ തന്നെ 5ജി സേവനം വോഡഫോൺ- ഐഡിയ ലഭ്യമാക്കുമെന്നാണ് വിലയിരുത്തൽ.

Also Read: മുക്കുപണ്ടം പണയം വച്ച്‌ പണം തട്ടിപ്പ് : വ്യാജ ആധാര്‍ നിര്‍മ്മിച്ച്‌ നല്‍കിയ പ്രതി അറസ്റ്റിൽ

അടുത്ത വർഷം മാർച്ച് മാസത്തോടെ വിവിധ നഗരങ്ങളിലും, 2024 ഓടെ രാജ്യത്തുടനീളവും 5ജി സേവനങ്ങൾ അവതരിപ്പിക്കാൻ എയർടെൽ പദ്ധതിയിടുന്നുണ്ട്. അതേസമയം, 2023 ഡിസംബറോടു കൂടി മുഴുവൻ നഗരങ്ങളിലും 5ജി ഉറപ്പുവരുത്താനാണ് റിലയൻസ് ജിയോയുടെ ലക്ഷ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button