NewsIndia

ചുട്ടു പൊള്ളുന്ന വേനലില്‍ ആശ്വാസമായി പഴങ്ങളുടെ മേള

ബംഗളുരു: ചുട്ടുപൊള്ളുന്ന വേനല്‍ച്ചൂടില്‍ ഉദ്യാനനഗരിക്ക് ആശ്വാസമായി മുന്തിരി, തണ്ണിമത്തന്‍ മേള. ബംഗളുരു ലാല്‍ബാഗില്‍ ആരംഭിച്ച മേളയില്‍ നിരവധി സന്ദര്‍ശകരാണ് ദിവസവും എത്തുന്നത്. 

ഇന്ത്യന്‍ റെഡ് ഗ്ലോബ്, ഓസ്‌ട്രേലിയന്‍ റെഡ് ഗ്ലോബ്, മാനിക് ചാമന്‍, മന്‍ജിയരി, മെഡിക്ക, ബാംഗ്ലൂര്‍ബ്ലൂ എന്നീ മുന്തിരിയിലെ വൈവിധ്യങ്ങളും. നാമധാരി, കിരണ്‍, യെല്ലോ ഫ്രഷ് തുടങ്ങി തണ്ണിമത്തനിലെ വൈവിധ്യങ്ങളും ഏവരേയും ആകര്‍ഷിച്ചു. പൊള്ളുന്ന വേനല്‍ച്ചൂടിനെ മറികടക്കാന്‍ ലാല്‍ബാഗിലെ മുന്തിരി തണ്ണിമത്തന്‍ മേളയിലേക്ക് സന്ദര്‍ശകര്‍ ഒഴുകുകയാണ്. ഉല്‍പന്നങ്ങള്‍ക്ക് ന്യായവില ഉറപ്പാക്കുന്നതിനൊപ്പം, ഉപഭോക്താക്കള്‍ക്ക് വിപണിവിലയേക്കാള്‍ പത്ത് ശതമാനം വിലക്കുറവും ഇവിടെ ലഭിക്കും.

വിളവെടുപ്പുകാലത്ത് ഫലങ്ങള്‍ നേരിട്ട് വിപണിയിലെത്തിക്കാനാകുന്നതാണ് കര്‍ഷകര്‍ക്കുള്ള മെച്ചം. ബംഗളുരു അര്‍ബിന്‍, റൂറല്‍, രാമനഗര, കോലാര്‍, ചിക്ക് ബേല്ലാപുര എന്നീ ജില്ലകളില്‍ നിന്നാണ് വിവിധയിനം വിളകള്‍ മേളയ്‌ക്കെത്തിച്ചിരിക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ വിളവെടുപ്പ് സമയങ്ങളില്‍ ചുരുങ്ങിയ വിലയ്ക്ക് വിറ്റഴിച്ചിരുന്ന പഴവര്‍ഗങ്ങള്‍ക്ക് ന്യായവില ഉറപ്പാക്കാന്‍ സാധിക്കുന്നതില്‍ കര്‍ഷകര്‍ക്കും ആശ്വാസം.

തണ്ണിമത്തനും മുന്തിരിയും കൂടാതെ വിവധതരം മാങ്ങകള്‍, മാതളനാരങ്ങ, ഓറഞ്ച്, പാഷന്‍ ഫ്രൂട്ട്, നേന്ത്രപ്പഴം, പച്ചക്കറികള്‍ ,നാണ്യവിളകള്‍ തുടങ്ങിയവയ്ക്കും ഇവിടെ സ്റ്റാളുകള്‍ ക്രമീകരിച്ചിട്ടുണ്ട്. രണ്ടുമാസം നീണ്ടുനില്‍ക്കുന്ന മേള കര്‍ണാകടക ഹോപ്‌കോസാണ് സംഘടിപ്പിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button