ജീവിത ശൈലീ രോഗങ്ങളാണ് ഇന്ന് മനുഷ്യനെ നിയന്ത്രിക്കുന്നത്. പ്രമേഹം, ഹൃദ്രോഗം മുതൽ രക്താദിമ്മർദം വരെയുള്ള ഏതാണ്ട് എല്ലാ ജീവിതശൈലീരോഗങ്ങൾക്കും കാരണമാകുന്നതോ അമിത വണ്ണം. വണ്ണം കുറയ്ക്കുകയെന്നു പറയുമ്പോൾ തന്നെ ഭക്ഷണം ഒഴിവാക്കുകയെന്ന ചിന്തയാണ് ആദ്യം മനസ്സിൽ വരുക. എന്നാൽ, ഭക്ഷണത്തിൽ ആരോഗ്യകരമായ ക്രമീകരണം നടത്തിയാൽ കഴിക്കുന്ന ഭക്ഷണം തന്നെ വണ്ണം കുറയാൻ സഹായിക്കും.
വണ്ണം കുറയ്ക്കാനായി എന്ത് മാർഗവും പരീക്ഷിക്കാൻ തയാറാവുന്നവരാണ് പലരും. എന്നാൽ, വണ്ണം കുറയ്ക്കുക മാത്രമല്ല, ആരോഗ്യം നഷ്ടപ്പെടാതെ ശരീര ഭാരം കുറയ്ക്കുകയാണ് ലക്ഷ്യമിടേണ്ടത്. പലതരം ഡയറ്റുകളും വെയ്റ്റ് ലോസ് ട്രീറ്റ്മെന്റുകളുമെടുത്തിട്ടും വണ്ണം കുറയാത്തവർക്കായി ഒരു പ്രകൃതിദത്ത പാനീയം. ആന്റി ഓകസിഡന്റുകളുടേയും വിറ്റാമിന്‍ സിയുടേയും പ്രധാന കലവറയായ നാരങ്ങയിൽ നിന്നും ഉണ്ടാക്കുന്ന പാനീയമാണ് വീട്ടിൽ തന്നെ തയ്യാറാക്കി സൂക്ഷിച്ച് കുടിക്കാവുന്നത്. ഈ പാനീയം മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാത്തവർക്ക് പെട്ടെന്ന് വണ്ണം കുറയ്ക്കാവുന്ന ഏറ്റവും എളുപ്പ മാർഗമാണെന്നാണ് പറയുന്നത്.
രാവിലെ നാരങ്ങാവെള്ളം കുടിക്കുന്നത് ശരീരത്തിലെ ആന്റി ഓക്സിഡന്റ് പ്രവർത്തനങ്ങൾക്ക് ശക്തി പകരും. നാരങ്ങ വിറ്റാമിൻ സി യാൽ സമ്പന്നമാണ്. ഇത് ആന്റി ഓക്സിഡന്റ് പ്രവർത്തനങ്ങളെ സഹായിക്കുകയും ചർമ സംരക്ഷണം, രോഗപ്രതിരോധ ശേഷി, ഡി.എൻ.എയെ നാശത്തിൽ നിന്ന് സംരക്ഷിക്കൽ എന്നിവക്ക് ഫലപ്രദമാണ്. നിങ്ങളിലെ പ്രായമാകൽ പ്രക്രിയയെ ഇത് മന്ദഗതിയിലാക്കും. കാൻസർ, ഹദ്രോഗസാധ്യതകൾ എന്നിവയിൽ നിന്ന് പ്രതിരോധമൊരുക്കാനും രാവിലെ നാരങ്ങ വെള്ളം കുടിക്കുന്നതിലൂടെ സാധിക്കും.
Read Also : പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചാലും സാമ്പത്തിക സഹായം എത്തുമെന്ന് സൂചന, കര്‍ശന മാര്‍ഗങ്ങള്‍ സ്വീകരിച്ച് പൊലീസ്
പാനീയം തയാറാക്കാൻ: എട്ടു കപ്പു വെള്ളം, 6 നാരങ്ങയുടെ നീര്, അരക്കപ്പ് തേന്‍, 10 പുതിനയില എന്നിവ എടുക്കുക. വെള്ളം തിളപ്പിയ്ക്കുക. ഇതു വാങ്ങി ഇതില്‍ പുതിനയില ഇട്ടു വയ്ക്കുക. ഒരുവിധം ചൂടാറുമ്പോള്‍ നാരങ്ങാനീരും പിന്നീട് ചെറുചൂടില്‍ തേനും ചേര്‍ത്തിളക്കണം. ഇത് ഫ്രിജ്ഡില്‍ വച്ചുപയോഗിയ്ക്കാം.
തേനും ശരീരത്തിന് ഏറെ ആരോഗ്യഗുണങ്ങള്‍ നല്കുന്ന ഒന്നാണ്. ആന്റിഓക്സിഡന്റുകളുടെ കലവറയായ ഇത് ശരീരത്തിന്റെ അപചയപ്രക്രിയ ശക്തിപ്പെടുത്തി തടി കുറയ്ക്കാന്‍ നല്ലതാണ്. പുതിനയിലയും ആരോഗ്യത്തിനും തടി കുറയ്ക്കാനും ഏറെ ഉത്തമമാണ്. ഇത് ധാരാളം നാരുകള്‍ അടങ്ങിയതായതുകൊണ്ടുതന്നെ ശരീരത്തിലെ കൊഴുപ്പു നീക്കാന്‍ സഹായിക്കും. വിഷരഹിത പുതിനയിലയാണ് ഉപയോഗിക്കേണ്ടത്.
രാവിലെ വെറുവയറ്റില്‍ ഈ പാനീയം കുടിയ്ക്കുന്നതാണ് കൂടുതല്‍ ഗുണകരം. ദിവസവും പല തവണയായി ഇതു കുടിയ്ക്കാം. ഒരു ദിവസം തന്നെ കുടിച്ചു തീര്‍ക്കുക. അഞ്ച് ദിവസം ഇത് തുടര്‍ച്ചയായി കുടിക്കുക. കൂടെ ആരോഗ്യപ്രദമായ ഭക്ഷണങ്ങളും കഴിക്കുക. ദഹനസംബന്ധമായ പ്രശ്നങ്ങള്‍ അകറ്റുന്നതിനും ശരീരത്തിന് ഊര്‍ജം നല്‍കുന്നതിനും കൂടി ഈ പാനീയം സഹായിക്കുമത്രെ.
Post Your Comments