തിരുവനന്തപുരം: നിയമസഭ സ്പീക്കർ എ.എൻ ഷംസീർ മുതിർന്ന നേതാവും മുൻ സ്പീക്കറുമായ വക്കം പുരുഷോത്തമനുമായി അദേഹത്തിന്റെ തിരുവനന്തപുരം കുമാരപുരത്തെ വസതിയിലെത്തി കൂടിക്കാഴ്ച്ച നടത്തി.
വക്കം പുരുഷോത്തമനെയും പത്‌നി ഡോ .ലില്ലി പുരുഷോത്തമനെയും സ്പീക്കർ പൊന്നാടയണിയിച്ച് ആദരിക്കുകയും ഓണക്കോടി സമ്മാനിക്കുകയും ചെയ്തു. കൂടിക്കാഴ്ച 20 മിനിറ്റോളം നീണ്ടുനിന്നു.
Post Your Comments