ലണ്ടന്‍: ഇംഗ്ലണ്ട് വനിതകള്‍ക്കെതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്. ലോര്‍ഡ്സില്‍ നടന്ന അവസാന മത്സരത്തില്‍ 16 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ തൂത്ത് വാരി. മൂന്നാം ഏകദിനത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ അമി ജോൺസ് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.
ടോസ് നഷ്ടമപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ 45.4 ഓവറില്‍ 169 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ടിന് 43.4 ഓവറില്‍ 153 റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്. നാല് വിക്കറ്റ് നേടിയ രേണുക സിംഗാണ് ആതിഥേയരെ തകര്‍ത്തത്. എന്നാൽ, മത്സരത്തിൽ ചാര്‍ലോട്ട് ഡീനെ പുറത്താക്കിയ മങ്കാദിങ്ങാണ് ക്രിക്കറ്റ് ലോകത്ത് വീണ്ടും ചർച്ചയാകുന്നത്.
ഇംഗ്ലണ്ടിന് ജയിക്കാന്‍ 16 റണ്‍സ് വേണമെന്നിരിക്കെയാണ് 47 റണ്‍സുമായി ക്രീസിലുണ്ടായിരുന്ന ഡീനിനെ ദീപ്തി റണ്ണൗട്ടാക്കുകയായിരുന്നു. നാലാം പന്തില്‍ ഫ്രേയ ഡേവിസിനെതിരെ ദീപ്തി പന്തെറിയാന്‍ ഒരുങ്ങുമ്പോള്‍ ഡീന്‍ നോണ്‍സ്‌ട്രൈക്ക് ക്രീസില്‍ നിന്ന് വിട്ടിരുന്നു. ഇതോടെ ദീപ്തി ശര്‍മ ബെയ്ല്‍സ് ഇളക്കുകയായിരുന്നു. ഡീനിന് വിതുമ്പലോടെ ക്രീസ് കളം വിടേണ്ടി വന്നു.
ഇതോടെ, ഇന്ത്യന്‍ പേസര്‍ ജുലന്‍ ഗോസ്വാമിയെ വിജയത്തോടെ കരിയര്‍ അവസാനിപ്പിക്കാനും ടീം ഇന്ത്യക്ക് സാധിച്ചു. അവസാന മത്സരം കളിച്ച 39കാരി രണ്ട് വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. എമി ജോണ്‍സ് (28), ഡാനിയേല വ്യാട്ട് (28), എമ്മ ലാംപ് (21), കെയ്റ്റ് ക്രോസ് (10), ഫ്രേയ ഡേവിസ് (പുറത്താവാതെ 10) എന്നിവരാണ് രണ്ടക്കം കണ്ട മറ്റു ഇംഗ്ലീഷ് താരങ്ങള്‍.
താമി ബ്യൂമോണ്ട് (8), സോഫിയ ഡങ്ക്ളി (7), ആലിസ് കാപ്സി (5), ഡാനിയേല വ്യാട്ട് (8), സോഫി എക്ലെസ്റ്റോണ്‍ (0), ഫ്രേയ കെംപ് (5) എന്നിവരാണ് പുറത്തായ മറ്റു പ്രമുഖര്‍. രേണുകയ്ക്ക് പുറമെ ജുലന്‍ ഗോസ്വാമി, രാജേശ്വരി ഗെയ്കവാദ് എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. ദീപ്തി ശര്‍മയ്ക്ക് ഒരു വിക്കറ്റുണ്ട്. നേരത്തെ, ദീപ്തി ശര്‍മ (68), സ്മൃതി മന്ഥാന (50) എന്നിവര്‍ മാത്രമാണ് തിളങ്ങിയത്. നാല് വിക്കറ്റ് നേടിയ കെയ്റ്റ് ക്രോസാണ് ഇന്ത്യയെ ചെറിയ സ്‌കോറിൽ ഒതുക്കിയത്.
Read Also:- ആർത്തവ ദിവസങ്ങളിലെ അസ്വസ്ഥതകൾ മാറാൻ ചെയ്യേണ്ട ചില കാര്യങ്ങൾ ഇതാ!
ഷെഫാലി വര്‍മ (0), യഷ്ടിക ഭാട്ടിയ (0), ഹര്‍മന്‍പ്രീത് കൗര്‍ (4) എന്നിവരെ തുടക്കത്തില്‍ തന്നെ ക്രോസ് മടക്കിയയച്ചു. ഷെഫാലിയും യഷ്ടികയും ബൗള്‍ഡായപ്പോള്‍ ക്യാപ്റ്റന്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു. ഹര്‍ലീന്‍ ഡിയോള്‍ (3) ഫ്രേയ ഡേവിസിന് മുന്നില്‍ കീഴടങ്ങിയതോടെ ഇന്ത്യ നാലിന് 29 എന്ന നിലയിലായി. തുടര്‍ന്ന് ദീപ്തി- മന്ഥാന സഖ്യമാണ് ടീമിനെ വന്‍ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. ഇരുവരും 58 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
Here's what transpired #INDvsENG #JhulanGoswami pic.twitter.com/PtYymkvr29
— ?????? (@StarkAditya_) September 24, 2022
Post Your Comments