മുടി കളർ ചെയ്യാൻ ആഗ്രഹിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ, മുടി കളർ ചെയ്യുമ്പോൾ പലകാര്യങ്ങളും ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. മുടിയുടെ സ്വഭാവവും നിറവും കണ്ടറിഞ്ഞ് വേണം നിറങ്ങള്‍ തിരഞ്ഞെടുക്കാന്‍. മുടിക്ക് നിറം നല്കുമ്പോള് അല്പം ശ്രദ്ധയാകാം. ആദ്യമായി മുടി കളര്‍ ചെയ്യുന്നവര്‍ക്ക് അലര്‍ജി വരാനുള്ള സാധ്യത പരിശോധിക്കേണ്ടതാണ്.
മുടി കളര്‍ ചെയ്യുന്നതു പോലെ പ്രധാനമാണ് അത് സംരക്ഷിക്കുകയെന്നത്. കളര്‍ ചെയ്തതിനുശേഷം മുടി കഴുകുമ്പോള്‍ സള്‍ഫേറ്റ് അടങ്ങിയിട്ടില്ലാത്ത ഷാമ്പൂ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക. സള്‍ഫേറ്റ് അടങ്ങിയ ഷാമ്പൂ ഉപയോഗിച്ചാല്‍ നിറം പോകാന്‍ കാരണമാകും.
Read Also : ഇത് യുദ്ധത്തിനുള്ള സമയമല്ലെന്ന് പുടിനെ ഉപദേശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
വരണ്ട് പൊട്ടിപ്പോകാനും സാധ്യത ഉള്ളതിനാല്‍ സ്വാഭാവിക കണ്ടീഷനര്‍ ഉപയോഗിക്കുന്നതാണ് നല്ലത്. കളറിനെ സംരക്ഷിക്കാനും മുടിയുടെ ആരോഗ്യം വീണ്ടെടുക്കാനും ഇത് സഹായിക്കുന്നു. കെമിക്കലുകള്‍ മുടിയില്‍ ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. വെളിച്ചെണ്ണ ഉപയോഗിച്ച് മുടി മസാജ് ചെയ്യുന്നത് നല്ലതാണ്. ഒലീവ് ഓയിലും ഉപയോഗിക്കാം. ഇക്കാര്യങ്ങളൊക്കെ ശ്രദ്ധിച്ചാൽ കളർ ചെയ്ത മുടി ആരോഗ്യപരമായ രീതിയിൽ സംരക്ഷിക്കാൻ സാധിക്കും.
Post Your Comments