ന്യൂഡല്‍ഹി: സിബിഎസ്ഇ പഠനസഹായില്‍ കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അഞ്ചാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കുളള പഠനസഹായിയായ ഗൈഡ് ബുക്കിലാണ് രാഹുലിനെക്കുറിച്ച് പറയുന്നത്.
മിക്ക സ്‌കൂളുകളും പഠനസഹായിയായി നിര്‍ദ്ദേശിക്കുന്ന ഗൈഡ്ബുക്കിലാണ് പാഠഭാഗം ഇടം പിടിച്ചത്. ഖണ്ഡിക വായിച്ച് തുടര്‍ന്നുളള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്ന ഭാഗത്താണ് രാഹുലിനെക്കുറിച്ചുള്ള ലഘുവിവരണം ഉള്‍പ്പെടുത്തിയിരിക്കുന്നത്. പഠന സഹായിയില്‍ രാഹുലിനെക്കുറിച്ച് പരാമര്‍ശം ഉള്ളത് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനത്തിനിടയാക്കിയിട്ടുണ്ട്.
ഇന്ത്യയിലെ ഏറ്റവും ബഹുമാനിതമായ കുടുംബത്തിലെ അഞ്ചാം തലമുറയില്‍ പെട്ട വ്യക്തിയാണ് രാഹുലും പ്രിയങ്കയും എന്നും, ഊര്‍ജ്ജസ്വലതയും വിനയവും വ്യക്തിപ്രഭാവവും കൊണ്ട് രാഹുല്‍ രാജ്യത്തെ അതിശയിപ്പിച്ചുവെന്നും. യുഎസിലും ബ്രിട്ടനിലും ജീവിച്ച രാഹുലിന് ഇന്ത്യയിലെ പരുക്കന്‍ രാഷ്ട്രീയവുമായി പൊരുത്തപ്പെട്ട് പോകാന്‍ കഴിഞ്ഞത് എതിരാളെ പോലും അത്ഭുതപ്പെടുത്തുന്നുവെന്നും പഠനസഹായിയില്‍ പറയുന്നു.
ഡല്‍ഹിയിലെ രച്നസാഗര്‍ പ്രൈവറ്റ് ലിമിറ്റഡ് പ്രസിദ്ധീകരിച്ചിരിക്കുന്ന പുസ്തകം തയാറാക്കിയിരിക്കുന്നത് മീര വാധ്വയാണ്
Post Your Comments