ക്രൂഡോയിലിന്റെ ഉൽപ്പാദനം കുറയ്ക്കാനൊരുങ്ങി ഒപെക് പ്ലസ് രാജ്യങ്ങൾ. ഒക്ടോബർ മുതലായിരിക്കും ഉൽപ്പാദനം കുറയ്ക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, പ്രതിദിനം 10,00,000 ബാരലിന്റെ ക്രൂഡോയിൽ ഉൽപ്പാദനമായിരിക്കും കുറയ്ക്കുക. നിലവിൽ, ആഗോള വിപണിയിൽ ക്രൂഡോയിലിന്റെ ഡിമാൻഡ് കുറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഉൽപ്പാദനം കുറയ്ക്കാൻ ഒപെക് പ്ലസ് രാജ്യങ്ങൾ തീരുമാനിച്ചത്.
ക്രൂഡോയിൽ ഉൽപ്പാദനം കുറയുന്നതോടെ ഇന്ത്യൻ വിപണിയിൽ ഇന്ധനവില ഉയരാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ഇന്ധന ഉപഭോഗത്തിൽ മൂന്നാം സ്ഥാനമാണ് ഇന്ത്യയ്ക്ക് ഉള്ളത്. ആഗോള വിതരണത്തിന്റെ 0.1 ശതമാനമാണ് 10,00,000 ബാരൽ. പെട്രോളിയം കയറ്റി അയക്കുന്ന രാജ്യങ്ങളുടെ സംഘടനയാണ് ഒപെക്. ഒപെകിനോടൊപ്പം റഷ്യയുടെ നേതൃത്വത്തിലുള്ള രാജ്യങ്ങളും ചേർന്നതാണ് ഒപെക് പ്ലസ് രാജ്യങ്ങൾ. ആഗോള എണ്ണ ഉൽപ്പാദനത്തിന്റെ 44 ശതമാനവും ഒപെക് രാജ്യങ്ങളിൽ നിന്നാണ്.
Also Read: സെബിയുടെ പച്ചക്കൊടി ലഭിച്ചു, ഇനി ഹീലിയോസ് ക്യാപിറ്റലും മ്യൂച്വൽ ഫണ്ടിലേക്ക്
Post Your Comments