KeralaLatest NewsNewsLife StyleFood & Cookery

ഈ ഓണത്തിന് ആവി പറക്കുന്ന ഇലയട ഉണ്ടാക്കിയാലോ?

മലയാളികളുടെ ആഘോഷങ്ങളില്‍ പലഹാരങ്ങള്‍ക്ക് വലിയ പ്രാധാന്യമാണുള്ളത്. ഇത്തരത്തില്‍ ഓണക്കാലത്ത് മലയാളികളുടെ ഇഷ്ട വിഭവം ഏതാണെന്ന് ചോദിച്ചാല്‍ ഉത്തരം ഇലയടയാണെന്ന് നിസംശയം പറയാം. കാലാകാലങ്ങളായി നമ്മുടെ തറവാട്ടില്‍ കാരണവരായി വിലസുന്ന പലഹാരമെന്ന നിലയ്ക്ക് ഇത്തവണത്തെ ഓണത്തിനും ആവി പറക്കുന്ന ഇലയട ഉണ്ടാക്കിയാലോ?

ആവശ്യമുള്ള സാധനങ്ങള്‍

അരിപ്പൊടി – അരക്കിലോ
നെയ്യ് – 2 സ്പൂണ്‍
ചുക്കുപൊടി – ഒരു ടീസ്പൂണ്‍
വാഴയില – അട പൊതിയാന്‍ പാകത്തിന്

ആദ്യം വെള്ളമൊഴിച്ച് ശര്‍ക്കര ഉരുക്കിയെടുക്കുക. ഉരുക്കിയ ശര്‍ക്കര ഇഷ്ടമില്ലാത്തവര്‍ക്ക് ഇത് ചെറുതായി ചുരണ്ടിയെടുക്കാവുന്നതാണ്. ഇതിലേക്ക് നേന്ത്രപ്പഴവും തേങ്ങ ചിരകിയതും മിക്‌സ് ചെയ്യുക. അല്‍പ്പസമയത്തിന് ശേഷം ഇതിലേക്ക് ചുക്കുപൊടിയും ഏലക്കാപ്പൊടിയും ചേര്‍ത്ത് ഇളക്കണം. കഷ്ണങ്ങളായി കീറിയെടുത്ത വാഴയില ചെറുതായി വാട്ടിയെടുക്കുക.

അരിപ്പൊടിയും നെയ്യും വെള്ളവും ഇഡ്ഡലിമാവിന്റെ പരുവത്തില്‍ കലക്കിയത് ഇലയില്‍ ഒഴിക്കുക. ഇലയില്‍ വെച്ചു തന്നെ ഇത് പരത്തിയെടുക്കുന്നതാണ് ഏറ്റവും നല്ലത്. ഇനി ഇതിലേക്ക് ആദ്യം ചേര്‍ത്ത് വെച്ചിരിയ്ക്കുന്ന കൂട്ട് മുകളിലായി വിതറണം. ശേഷം, ഇല പകുതിയ്ക്ക് വെച്ച് മടക്കി തുറന്ന് വെച്ചിരിയ്ക്കുന്ന ഭാഗവും ഇലയുടെ രണ്ടറ്റവും മടക്കണം. ഇതുപോലെ എല്ലാ ഇലകളിലും അടപരത്തി മടക്കിയതിനു ശേഷം ഇഡ്ഡലി ചെമ്പിലോ കുക്കറിലോ വെച്ച് ആവിയില്‍ വേവിച്ചെടുക്കാം. കുറച്ച് സമയം കഴിഞ്ഞ് നോക്കൂ, നല്ല സ്വാദിഷ്ടമായ ആവി പറക്കുന്ന ഇലയട റെഡി.

shortlink

Related Articles

Post Your Comments

Related Articles


Back to top button