NewsMobile PhoneTechnology

സാംസംഗ്: ഏറ്റവും പുതിയ ഹാൻഡ്സെറ്റ് സാംസംഗ് ഗാലക്സി എ04എസ് വിപണിയിൽ അവതരിപ്പിച്ചു

6.5 ഇഞ്ച് എച്ച്ഡി പ്ലസ് ഇൻഫിനിറ്റി- വി ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്

സാംസംഗിന്റെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ സാംസംഗ് ഗാലക്സി എ04എസ് വിപണിയിൽ അവതരിപ്പിച്ചു. നിരവധി സവിശേഷതകൾ ഉൾക്കൊള്ളിച്ചിട്ടുള്ള ഈ സ്മാർട്ട്ഫോൺ യൂറോപ്യൻ വെബ്സൈറ്റിലാണ് ലിസ്റ്റ് ചെയ്തിട്ടുള്ളത്. ഇവയുടെ സവിശേഷതകൾ പരിശോധിക്കാം.

6.5 ഇഞ്ച് എച്ച്ഡി പ്ലസ് ഇൻഫിനിറ്റി- വി ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 720×1,600 ആണ് പിക്സൽ റെസല്യൂഷൻ. 90 ഹെർട്സ് റിഫ്രഷ് റേറ്റും ലഭിക്കുന്നുണ്ട്. ലഭ്യമായ റിപ്പോർട്ടുകൾ പ്രകാരം, ഒക്ട- കോർ പ്രോസസറിലായിരിക്കും പ്രവർത്തിക്കുന്നത്. ആൻഡ്രോയിഡ് 12 ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം.

Also Read: നെഹ്‌റു ട്രോഫി വള്ളം കളിയ്‌ക്കെതിരെ ചങ്ങനാശ്ശേരി അതിരൂപത

50 മെഗാപിക്സൽ പ്രൈമറി സെൻസർ ഉള്ള ട്രിപ്പിൾ റിയർ ക്യാമറയാണ് പിന്നിൽ നൽകിയിരിക്കുന്നത്. 2 മെഗാപിക്സൽ ഡെപ്ത് സെൻസറും 2 മെഗാപിക്സൽ മാക്രോ ക്യാമറയും നൽകിയിട്ടുണ്ട്. 5 മെഗാപിക്സലാണ് സെൽഫി ക്യാമറ. 5,000 എംഎഎച്ച് ബാറ്ററി ലൈഫ് കാഴ്ചവയ്ക്കുന്നുണ്ട്. അതേസമയം, സ്മാർട്ട്ഫോണിന്റെ വില സംബന്ധിച്ച വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button