KeralaNewsBusiness

സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയുമായി കൈകോർത്ത് കിംഗ്സ് ഇൻഫ്രാ വെഞ്ചേഴ്സ്

കേന്ദ്ര കാർഷിക ഗവേഷണ കൗൺസിലിന്റെ ഭാഗമായുള്ള സ്ഥാപനമാണ് സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി

മത്സ്യ വിപണന രംഗത്ത് പുതിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഒരുങ്ങുകയാണ് കിംഗ്സ് ഇൻഫ്രാ വെഞ്ചേഴ്സും സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയും (സിഐഎഫ്ടി). റെഡി ടു ഈറ്റ് മത്സ്യ വിഭവങ്ങൾ നിർമ്മിക്കാനുള്ള കരാറിലാണ് ഇരു സ്ഥാപനങ്ങളും ഏർപ്പെട്ടിട്ടുള്ളത്. കേന്ദ്ര കാർഷിക ഗവേഷണ കൗൺസിലിന്റെ ഭാഗമായുള്ള സ്ഥാപനമാണ് സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി.

മത്സ്യങ്ങൾ രാസവസ്തുക്കളുടെയും പ്രിസർവേറ്റീവിന്റെയും സഹായമില്ലാതെ ദീർഘകാലം കേടുകൂടാതെ സൂക്ഷിക്കുന്നതിനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കുക എന്നതാണ് കരാറിന്റെ ലക്ഷ്യം. ഇത് വാണിജ്യ അടിസ്ഥാനത്തിൽ ഉപയോഗപ്പെടുത്താനും പദ്ധതിയിടുന്നുണ്ട്. കൂടാതെ, മറ്റൊരു കരാറിലും ഇരു സ്ഥാപനങ്ങളും ഒപ്പിച്ചിട്ടുണ്ട്. ചെമ്മീനിന്റെ പുറന്തോടിൽ നിന്ന് നിന്ന് പ്രോട്ടീൻ വേർതിരിച്ചെടുക്കുന്ന പ്രവർത്തനത്തിനുള്ള കരാറിലാണ് ഒപ്പുവെച്ചത്.

Also Read: ബി​സ്ക്ക​റ്റി​ൽ മ​യ​ക്കു​മ​രു​ന്ന് ന​ൽ​കി ട്രെ​യി​നി​ൽ മോഷണം : ര​ണ്ടാം പ്ര​തി​ അറസ്റ്റിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button