KeralaLatest News

സുഹൃത്തുക്കൾ മരിച്ച സങ്കടത്തിൽ തന്റെ മരണത്തെക്കുറിച്ച് പോസ്റ്റിട്ട കവിയ്ക്ക് പുലർച്ചെ ഹൃദയാഘാതം മൂലം അന്ത്യം

എറണാകുളം: ഏറെ അടുപ്പമുള്ള സുഹൃത്തുക്കളുടെ മരണത്തെക്കുറിച്ച് വേദനയോടെ ഫേസ്‌ബുക്കിൽ ചൊവ്വാഴ്ച കുറിപ്പെഴുതിയ കവിയും എഴുത്തുകാരനമായ ദത്തൻ ചന്ദ്രമതി ബുധനാഴ്ച പുലർച്ചെ മരിച്ചത് വിശ്വസിക്കാനാകാതെ കൂട്ടുകാർ. ദത്തൻ ചന്ദ്രമതി എന്ന സുനിൽ ദത്ത് (55)ആണ് മരിച്ചത്. പുലർച്ചെ നാലരയോടെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം.

മരിച്ചുപോയ ഉറ്റ സുഹൃത്തുക്കളുടെ ഫോട്ടോ അദ്ദേഹം പങ്കുവെച്ചിരുന്നു.  ചൊവ്വാഴ്ച ഉച്ചക്ക് 12.50 ഓടെയാണ് തന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളുടെ മരണത്തെപ്പറ്റി ദത്തൻ ഫേസ്ബുക്കിൽ കുറിപ്പെഴുതിയത്. തനിക്കുള്ള മരണത്തിന്റെ ടോക്കൺ ചുട് അറിയുന്നുണ്ടെന്നും നാളെ നാളെ എന്ന് അനൗൺസ്മെൻറ് കേൾക്കുന്നപോലെയെന്നും പോസ്റ്റിൽ സൂചിപ്പിച്ചിരുന്നു. കൊച്ചിൻ പോർട്ട് ഡെപ്യൂട്ടി വാർഫ് സൂപ്രണ്ടന്റായിരുന്ന സുനിൽ എറണാകുളം അത്താണി സ്വദേശിയാണ്. സംസ്കാരം യുസി കോളജ് ആലുവ ശ്മശാനത്തിൽ നടന്നു.

അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:

എനിക്കുള്ള ടോക്കൺ ചൂട്
ന്റെ കട്ട ചങ്കുകൾ, മനു മാധവൻ,കുറത്തിയാടൻ, ദിനീഷ്.
എവിടെ കൂടിയാലും വെള്ളമടിക്കും
കവിത പാടും, തെറിവിളിക്കും
അടിയുണ്ടാക്കും.
പൗരസ്വാതന്ത്ര്യം , സ്ത്രീ,ദളിത് ഭരണകൂടം. വലിയ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു ഞങ്ങൾക്കിടയിൽ.
എന്നാലും വീട്ടിൽ എത്തിയോ എന്നു വിളിച്ചു ചോദിച്ചോട്ടെ കിടന്നുറങ്ങൂ.
മനു മാധവൻ ഒന്നും പറയാതെ പോയി 2019 സെപ്റ്റംബറിൽ , കുറത്തി പുറകെ ഞെട്ടിച്ചു കൊണ്ട് 2021 ജനുവരിയിൽ അവനൊപ്പം കൂടി. ഇന്നലെ അവനും………. ബാക്കി ഞാൻ മാത്രം
മൂന്നുപേരും അവർ ഒന്നായി എന്നേ മാത്രം പുറന്തള്ളി
എനിക്കുള്ള നറുക്ക്………….
നാളെ നാളെ എന്നൊരു സൈക്കിൾ അനൗസ്മെന്റ് വാഹനം തലയിൽ പെരുക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button