Independence DayKeralaLatest NewsNews

ജലീലിന്റെ ‘ആസാദ് കശ്മീർ’ പോസ്റ്റ് അപ്രതീക്ഷിതമെന്ന് തോന്നുന്നില്ല: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: മുൻ മന്ത്രി കെ.ടി ജലീലിന്റെ വിവാദമായ ‘ആസാദ് കശ്മീർ’ പോസ്റ്റ് അപ്രതീക്ഷിതമാണെന്ന് തോന്നുന്നില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പോസ്റ്റ് വേദനയുണ്ടാക്കിയെന്നും ദൗർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. അംഗീകരിക്കാൻ കഴിയുന്നതല്ലെന്നും ഗവർണർ വ്യക്തമാക്കി. അതിനിടെ, കശ്മീരിനെ കുറിച്ചുള്ള വിവാദ പരാമർശത്തിൽ ജലീലിനെതിരെ എ.ബി.വി.പി പോലീസിൽ പരാതി നൽകി.

അതേസമയം, തന്റെ പോസ്റ്റിലെ പരമാർശങ്ങൾ തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയതായി ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിക്കുകയാണെന്നായിരുന്നു ജലീൽ വ്യക്തമാക്കിയത്. താൻ ഉദ്ദേശിച്ചതിന് വിരുദ്ധമായി പ്രസ്തുത കുറിപ്പിലെ വരികൾ ദുർവ്യാഖ്യാനം ചെയ്യപ്പെട്ടു. ഈ സാഹചര്യത്തിൽ നാടിന്റെ നന്മയ്ക്കും ജനങ്ങൾക്കിടയിലെ സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനും ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചതായി അറിയിക്കുന്നുവെന്നാണ് കെ.ടി.ജലീലിന്റെ വിശദീകരണം.

പാക് അധീന കശ്മീരിനെ ആസാദ് കശ്മീരെന്ന് വിശേഷിപ്പിച്ചതായിരുന്നു വിവാദമായത്. ‘ജമ്മുവും കശ്മീര്‍ താഴ്‌വരയും ലഡാക്കും അടങ്ങിയ ഭാഗങ്ങളാണ് ഇന്ത്യന്‍ അധീന കശ്മീര്‍. പാകിസ്ഥാനോട് ചേര്‍ക്കപ്പെട്ട കശ്മീരിന്റെ ഭാഗം ആസാദ് കശ്മീര്‍ എന്നറിയപ്പെട്ടു’, ജലീൽ പറഞ്ഞിരുന്നു. ചിരിക്കാന്‍ മറന്ന് പോയ ജനതയായി കശ്മീരികള്‍ മാറിയെന്നും കശ്മീരിന്റെ മുഖത്തിന് വേണ്ടത്ര തെളിച്ചം വന്നിട്ടില്ലെന്നും ജലീൽ പരിഹസിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button