ഡൽഹി: കുപ്രസിദ്ധ ഭീകരസംഘടനയായ എൽടിടിഇയെ പുനഃസംഘടിപ്പിക്കാൻ പാകിസ്ഥാൻ ശ്രമിക്കുന്നതായി റിപ്പോർട്ടുകൾ. തമിഴ് പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കാനെന്ന പേരിൽ ശ്രീലങ്കയിലും തമിഴ്നാട്ടിലും കർണാടകയിലും പ്രവർത്തിച്ചിരുന്ന ഭീകരസംഘടനയായ എൽടിടിഇ.
2009ൽ, ലിബറേഷൻ ടൈഗേഴ്സ് ഓഫ് തമിഴ് ഈഴം സംഘടനയുടെ നേതാവ് വേലുപ്പിള്ള പ്രഭാകരനെ ശ്രീലങ്കൻ സൈന്യം വധിച്ചു. അതോടെ, ഛിന്നഭിന്നമായ സംഘടനയെ പുനഃസംഘടിപ്പിക്കാൻ പാകിസ്ഥാൻ ചാര സംഘടനകൾ ശ്രമിക്കുന്നതായാണ് വിവരം. ദക്ഷിണേന്ത്യയിൽ ഐഎസ്ഐയുടെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാൻ പാകിസ്ഥാൻ നേരത്തെ ശ്രീലങ്കയിലെ ഹൈക്കമ്മീഷനെ ഉപയോഗിച്ചിരുന്നു. എന്നാൽ, ഈ ശ്രമം ഇന്ത്യൻ സുരക്ഷാ ഉദ്യോഗസ്ഥർ തകർത്തിരുന്നു.
Also read: കശ്മീരിൽ എൻകൗണ്ടർ നടക്കുന്നു: കുടുങ്ങിക്കിടക്കുന്നവരിൽ രാഹുൽ ഭട്ട്, അമ്രീൻ മാലിക് എന്നിവരുടെ കൊലയാളിയും
ഇപ്പോൾ ശ്രീലങ്കയിലെ സംഘർഷാവസ്ഥ ഉപയോഗപ്പെടുത്തി അവിടെ എൽടിടിഇയെ പുനഃസംഘടിപ്പിക്കാനാണ് പാകിസ്ഥാൻ ശ്രമിക്കുന്നത്. ഇതോടെ, ദക്ഷിണേന്ത്യയിലെ ഭീകരരും സംഘടിതരായി പ്രവർത്തനമാരംഭിക്കും. നിലവിൽ യൂറോപ്പിലെ ചില സ്ഥലങ്ങളിൽ ബാക്കിയുള്ള മുൻ എൽടിടിഇ ഭീകരർ തങ്ങളുടെ നിക്ഷേപങ്ങളിൽ നിന്നും പണം പിൻവലിക്കുന്നതായും അവ ഉപയോഗിച്ച് സംഘടനയെ പുനരുജ്ജീവിപ്പിക്കാൻ ശ്രമിക്കുന്നതായും ഇന്ത്യൻ സുരക്ഷാ ഏജൻസികൾ കണ്ടെത്തിയിട്ടുണ്ട്. ഇത് ഇന്ത്യക്ക് തലവേദന സൃഷ്ടിക്കുമെന്നുറപ്പാണ്.
Post Your Comments