വാഷിങ്ടണ്‍: ജെഫ് ബെസോസിന്റെ ഉടമസ്ഥതയിലുള്ള ആമസോണ്‍ കഴിഞ്ഞ മാസങ്ങളില്‍ പിരിച്ചുവിട്ടത് ഒരു ലക്ഷം ജീവനക്കാരെയെന്ന് റിപ്പോര്‍ട്ട്. ജൂണ്‍ പാദത്തിലെ റിപ്പോര്‍ട്ടിലാണ് ആമസോണ്‍ ഇക്കാര്യം അറിയിച്ചത്. മൊത്തം ജീവനക്കാരില്‍ ആറ് ശതമാനത്തെയാണ് ആമസോണ്‍ ഇത്തരത്തില്‍ ഒഴിവാക്കിയത്. ഒരുപാദത്തില്‍ ഇതാദ്യമായാണ് ആമസോണ്‍ ഇത്രയും ജീവനക്കാരെ പിരിച്ചുവിടുന്നത്.
Read Also: ഉന്നത വിദ്യാഭ്യാസ രംഗത്ത് ഘടനാപരമായ മാറ്റം അനിവാര്യം: മന്ത്രി ആർ ബിന്ദു
ആമസോണിനെ കൂടാതെ, ടെക് കമ്പനികളായ മൈക്രോസോഫ്റ്റ്, നെറ്റ്ഫ്ളിക്സ്, ഷോപിഫൈ എന്നീ കമ്പനികളും ജീവനക്കാരെ പിരിച്ചുവിട്ടിട്ടുണ്ട്.
ജൂണിന്റെ അവസാനത്തില്‍ 1,523,000 ജീവനക്കാരാണ് കമ്പനിയിലുള്ളതെന്ന് ആമസോണ്‍ അറിയിച്ചു. ജീവനക്കാരുടെ എണ്ണം കൂടിയതാണ് കൂട്ടപിരിച്ചുവിടലിലേക്ക് നയിച്ചതെന്നാണ് ആമസോണ്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ബ്രിയാന്‍ ഒലസാവസ്കിയുടെ വാദം. നിരവധി ജീവനക്കാര്‍ അവധി കഴിഞ്ഞ് തിരിച്ചെത്തിയതോടെ കമ്പനിയില്‍ ജോലിക്കാരുടെ എണ്ണം വര്‍ധിച്ചുവെന്നാണ് ആമസോണിന്റെ വാദം.
Post Your Comments