Latest NewsKeralaNews

‘വാഴ കൊണ്ട് ഉദ്ദേശിച്ചത് അഭ്യന്തര വകുപ്പിനെയല്ല, ഇതിന്റെ പേരില്‍ സൈബര്‍ സഖാക്കള്‍ തെറി പറയരുത്: പി.കെ. ഫിറോസ്

കൊച്ചി: നെടുമ്പാശ്ശേരിയില്‍ റോഡിലെ കുഴിയില്‍ വീണ് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ച സംഭവത്തെ തുടർന്ന് അധികാരികള്‍ തുടരുന്ന നിഷ്‌ക്രിയത്വത്തിനെതിരെ സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങി യൂത്ത് ലീഗ്. ഭരണകൂടത്തിന്റെ നിലപാടില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി റോഡിലെ കുഴികളില്‍ വാഴ നട്ട് പ്രതിഷേധിക്കുമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

പി.കെ. ഫിറോസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

‘ദേശീയ പാതയിലും സംസ്ഥാന പാതയിലും കുഴികള്‍ നിറഞ്ഞിരിക്കുകയാണ്. കുഴിയില്‍ വീണ് ബൈക്ക് യാത്രക്കാരന്‍ മരണപ്പെട്ടു. മറ്റൊരിടത്ത് കുഴിയില്‍ വീണ് സ്‌കൂട്ടര്‍ രണ്ടായി പിളര്‍ന്നു. നടപടി എടുക്കേണ്ട അധികാരികള്‍ നിഷ്‌ക്രിയരായി നില്‍ക്കുകയാണ്. ഭരണകൂടത്തിന്റെ നിലപാടില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി റോഡിലെ കുഴികളില്‍ വാഴ നട്ട് പ്രതിഷേധിക്കുകയാണ്. പഞ്ചായത്ത് തലങ്ങളിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. നിയമപ്രകാരമുള്ള മുന്നറിയിപ്പ്. വാഴ കൊണ്ട് ഉദ്ദേശിച്ചത് അഭ്യന്തര വകുപ്പിനെയല്ല. ഇതിന്റെ പേരില്‍ സൈബര്‍ സഖാക്കള്‍ തെറി പറയരുത്,’ പി.കെ. ഫിറോസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button