കൊൽക്കത്ത: അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഇ.ഡി കസ്റ്റഡിയിലുള്ള മുൻ ബംഗാൾ മന്ത്രി പാർത്ഥ ചാറ്റർജിക്ക് നേരെ പ്രതിഷേധവുമായി യുവതി. ചൊവ്വാഴ്ച ഇ.എസ്.ഐ ആശുപത്രിക്ക് സമീപത്തുവെച്ച് പാർത്ഥ ചാറ്റർജിക്ക് നേരെ യുവതി ചെരിപ്പെറിയുകയായിരുന്നു. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ പാർത്ഥ ചാറ്റർജിയെയും അദ്ദേഹത്തിന്റെ അടുത്ത സഹായി അർപ്പിത മുഖർജിയെയും മെഡിക്കൽ ചെക്കപ്പിനായി ആശുപത്രിയിലേക്ക് കൊണ്ടു പോയപ്പോഴായിരുന്നു സംഭവം.
‘ഇത്തരം നേതാക്കൾ പൊതുഖജനാവ് ധൂർത്തടിക്കുന്നു, അതുകൊണ്ടാണ് ഞാൻ ഒരു ചെരുപ്പ് എറിഞ്ഞത്. ഞാൻ മരുന്ന് വാങ്ങാനാണ് ഇവിടെ വന്നത്. ഇവർ, ഫ്ലാറ്റുകളും എ.സി കാറുകളും വാങ്ങാൻ പാവപ്പെട്ടവരെ കൊള്ളയടിച്ചു. അവനെ കെട്ടിയിട്ട് തെരുവിൽ വലിച്ചിഴക്കണം. ഞാൻ ചെരിപ്പിടാതെ വീട്ടിലേക്ക് പോകും,’ പാർത്ഥ ചാറ്റർജിയ്ക്ക് നേരെ ചെരിപ്പ് എറിഞ്ഞ ശേഷം യുവതി പ്രതികരിച്ചു.
വൈകിട്ടത്തെ ചായക്കൊപ്പം കഴിക്കാൻ പറ്റിയ 5 ചൂടൻ പലഹാരങ്ങൾ
അതേസമയം, പശ്ചിമ ബംഗാളിലെ എസ്.എസ്.സി റിക്രൂട്ട്‌മെന്റ് കേസിൽ പ്രതികളായ പാർത്ഥ ചാറ്റർജിയെയും അർപ്പിത മുഖർജിയെയും ഓഗസ്റ്റ് മൂന്ന് വരെ ഇഡി കസ്റ്റഡിയിൽ വിട്ടു. കൊൽക്കത്തയിലെ ഇവരുടെ വീടുകളിൽ നിന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നേരത്തെ 50 കോടിയിലധികം രൂപ കണ്ടെടുത്തിരുന്നു.
അർപ്പിതയുടെ ഫ്ലാറ്റുകളിൽ നിന്ന് പണം കണ്ടെടുത്തതിനെ തുടർന്ന്, തൃണമൂൽ കോൺഗ്രസ് പാർത്ഥ ചാറ്റർജിയെ സസ്‌പെൻഡ് ചെയ്തിരുന്നു. കേസിൽ പാർത്ഥ ചാറ്റർജിയെ ഇ.ഡി അറസ്റ്റ് ചെയ്തതിനെ തുടർന്ന്, അദ്ദേഹത്തെ ബംഗാൾ മന്ത്രിസഭയിൽ നിന്ന് നീക്കം ചെയ്യുകയും ചെയ്തു.
Post Your Comments