Latest NewsNewsInternationalGulfQatar

ഹമദ് വിമാനത്താവളത്തിൽ യാത്രക്കാരുടെ 164% വർദ്ധന: കണക്കുകൾ പുറത്തുവിട്ട് ഖത്തർ

ദോഹ: ഹമദ് വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ വർദ്ധനവ്. വർഷാദ്യ പകുതിയിൽ ഹമദ് രാജ്യാന്തര വിമാനത്താവളത്തിലൂടെ കടന്നുപോയത് 1,55,71,432 യാത്രക്കാരാണ്. വിമാന നീക്കത്തിലും വർദ്ധനവുണ്ടായിട്ടുണ്ട്. 2021 ആദ്യ പകുതിയേക്കാൾ 164 ശതമാനമാണ് വർദ്ധനയെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. അറൈവൽ, ഡിപ്പാർച്ചർ, ട്രാൻസിറ്റ് യാത്രക്കാർ ഉൾപ്പെടെയുള്ള കണക്കാണിത്. 2021 ഇതേ കാലയളവിൽ 58,95,090 യാത്രക്കാരായിരുന്നു കടന്നു പോയത്.

Read Also: ഇൻഡിഗോ വിമാനത്തിലേക്ക് കാർ പാഞ്ഞുകയറി, വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്: വീഡിയോ

വിമാനങ്ങളുടെ വരവുപോക്കിലും വർഷാടിസ്ഥാനത്തിൽ 33.2 ശതമാനം വർദ്ധനവുണ്ടായിട്ടുണ്ട്. വിമാനത്താവളത്തിൽ ആദ്യ പകുതിയിൽ 1,00,594 വിമാനങ്ങളാണ് വന്നുപോയത്. 2021 ഇതേ കാലയളവിൽ 75,533 വിമാനങ്ങൾ മാത്രമാണ് വന്നത്. അതേസമയം ചരക്കു വിമാനങ്ങളുടെ കാര്യത്തിൽ ആദ്യ 6 മാസത്തിനിടെ 9.4 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

നവംബർ-ഡിസംബർ മാസങ്ങളിൽ ഫിഫ ലോകകപ്പിന് ഖത്തർ ആതിഥേയത്വം വഹിക്കുന്നതിനാൽ വരും മാസങ്ങളിൽ യാത്രക്കാരുടെ എണ്ണത്തിൽ വലിയ വർദ്ധനയുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

നിലവിൽ ഹമദ് വിമാനത്താവളത്തിന്റെ വിപുലീകരണ, വികസന ജോലികൾ പുരോഗമിക്കുകയാണ്. 2022 നകം യാത്രക്കാരുടെ എണ്ണം 58 ദശലക്ഷവും ഫിഫ ലോകകപ്പിന് ശേഷം 60 ദശലക്ഷമാക്കിയും ഉയർത്തുകയാണ് ലക്ഷ്യം.

Read Also: പാക് സൈനിക കമാന്‍ഡര്‍ ഉള്‍പ്പടെയുള്ള ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ ഹെലികോപ്ടര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു

shortlink

Related Articles

Post Your Comments

Related Articles


Back to top button