NewsIndiaBusiness

അയോസ: എയർ ഇന്ത്യ എക്സ്പ്രസ് രജിസ്ട്രേഷൻ പുതുക്കി

കോവിഡിന് ശേഷം ആദ്യമായാണ് അയാട്ട (IATA) ഓഡിറ്റിംഗ് സംഘടിപ്പിച്ചത്

അയോസ രജിസ്ട്രേഷൻ പുതുക്കൽ നടപടികൾ പൂർത്തീകരിച്ച് രാജ്യാന്തര വിമാന കമ്പനിയായ എയർ ഇന്ത്യ എക്സ്പ്രസ്. കർശനമായ ഓഡിറ്റിന് ശേഷമാണ് രജിസ്ട്രേഷൻ പുതുക്കി നൽകിയത്. വിമാന പ്രവർത്തന മാനേജ്മെന്റിന്റെയും നിയന്ത്രണ, സുരക്ഷാ സംവിധാനങ്ങളുടെയും വിലയിരുത്തൽ രജിസ്ട്രേഷൻ പുതുക്കലിന്റെ ഭാഗമായി നടന്നിട്ടുണ്ട്.

ഗുണനിലവാരം, സുരക്ഷ, മെയിന്റനൻസ്, സാങ്കേതികവിദ്യ, രാജ്യാന്തര തലത്തിൽ ശുപാർശ ചെയ്യപ്പെട്ട രീതികൾ എന്നിവയാണ് ഓഡിറ്റിൽ പരിഗണിച്ചത്. അതേസമയം, കോവിഡിന് ശേഷം ആദ്യമായാണ് അയാട്ട (IATA) ഓഡിറ്റ് സംഘടിപ്പിച്ചത്.

Also Read: സംസ്ഥാനത്തെ ക്ലാസ് മുറികളിൽ ആൺകുട്ടികളെയും പെൺകുട്ടികളെയും ഇടകലർത്തി ഇരുത്തണമെന്ന് നിർദ്ദേശം

രാജ്യാന്തര തലത്തിൽ നിരക്ക് കുറഞ്ഞ സർവീസുകൾ നടത്തുന്ന വിമാനക്കമ്പനിയാണ് എയർ ഇന്ത്യ എക്സ്പ്രസ്. ഇന്ത്യയിലെ ചെറുപട്ടണങ്ങളെ ഗൾഫ്, തെക്ക്-കിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ എന്നിവയുമായി ബന്ധിപ്പിക്കുന്നതിൽ എയർ ഇന്ത്യ എക്സ്പ്രസ് പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button