സിഎസ്ബി ബാങ്ക് നടപ്പ് സാമ്പത്തിക വർഷത്തിലെ ഒന്നാം പാദത്തിൽ കൈവരിച്ച അറ്റാദായം പ്രഖ്യാപിച്ചു. ജൂൺ 30 ന് അവസാനിച്ച ഒന്നാം പാദത്തിൽ സിഎസ്ബി ബാങ്കിന്റെ അറ്റാദായം 114.52 കോടി രൂപയായി ഉയർന്നു. മുൻ വർഷം ഇതേ കാലയളവിൽ 61 കോടി രൂപയായിരുന്നു അറ്റാദായം രേഖപ്പെടുത്തിയിരുന്നത്.
ഒന്നാം പാദത്തിൽ മൊത്തം ആസ്തി വരുമാനം 1.75 ശതമാനമായാണ് വർദ്ധിച്ചിട്ടുള്ളത്. അതേസമയം, വാർഷികാടിസ്ഥാനത്തിൽ 88 ശതമാനമാണ് വർദ്ധനവ് ഉണ്ടായിട്ടുള്ളത്. അറ്റ പലിശയും ഉയർന്നു. മുൻ വർഷം ഒന്നാം പാദത്തിൽ 267.75 കോടിയായിരുന്ന അറ്റ പലിശ ഇത്തവണ 16 ശതമാനം ഉയർന്ന് 310.69 കോടി രൂപയായി.
Also Read: വിമാനത്തിലെ പ്രതിഷേധം: ശബരീനാഥനെ ചോദ്യം ചെയ്യാനുള്ള സമയ പരിധി ഇന്ന് തീരും
പലിശ ഇതര വരുമാനം ഇത്തവണ വരുമാനം 54.85 കോടിയായി. മുൻ വർഷം ഇത് 71.24 കൂടിയായിരുന്നു. കൂടാതെ, റിട്ടേൺ ഓഫ് ഇക്വിറ്റി 12.65 ശതമാനത്തിൽ നിന്ന് 18.57 ശതമാനമായും ഉയർന്നു.
Post Your Comments