KeralaLatest NewsNews

സിപിഎം മുൻ പ്രാദേശിക നേതാവിനെതിരെ കാപ്പ: പാലക്കാട്ട് കയറരുത്

അത്തിമണി അനിൽ സിപിഎം പെരുമാട്ടി അത്തിമണി ബ്രാഞ്ച് മുൻ സെക്രട്ടറിയാണ്

ചിറ്റൂർ: സിപിഎം മുൻ പ്രാദേശിക നേതാവും ക്രിമിനൽ കേസുകളിലെ പ്രതിയുമായ അത്തിമണികരിങ്കുളം ആർ.അനിൽകുമാറിനെതിരെ പൊലീസ് കാപ്പ നിയമം ചുമത്തി. സ്പിരിറ്റ് കടത്ത് ഉൾപ്പെടെ ഒട്ടേറെ ക്രിമിനൽ കേസുകളിലെ പ്രതിയായ അത്തിമണി അനിൽ സിപിഎം പെരുമാട്ടി അത്തിമണി ബ്രാഞ്ച് മുൻ സെക്രട്ടറിയാണ്. സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്ന കാപ്പ നിയമപ്രകാരം ഒരു വർഷത്തേക്ക് പാലക്കാട് ജില്ലയിൽ പ്രവേശിക്കാനാവില്ല. ഇതു ലംഘിച്ചാൽ 3 വർഷം വരെ തടവു ശിക്ഷ ലഭിക്കും.

read also: ‘മേഘവിസ്ഫോടനം ഗൂഢാലോചന, തെലങ്കാനയിലെ മഴയ്ക്ക് പിന്നിൽ വിദേശ കൈകൾ’: മുഖ്യമന്ത്രി കെ.സി.ആർ

2019 മേയ് ഒന്നിനു കാറിൽ സ്പിരിറ്റ് കടത്താൻ ശ്രമിച്ച സംഭവത്തിൽ എക്സൈസ് ഇന്റലിജൻസ് വിഭാഗം പിടികൂടിയിരുന്നു. അന്നു സിപിഎം അനിലിനെ പ്രാഥമികാംഗത്വത്തിൽ നിന്നു പുറത്താക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button