Latest NewsNewsInternational

റഷ്യയില്‍ നിന്ന് എസ്-400 ട്രയംഫ് മിസൈല്‍ വാങ്ങുന്നതിന്റെ പേരില്‍ ഇന്ത്യക്കെതിരെ അമേരിക്കന്‍ ഉപരോധം ഉണ്ടാകില്ല

ഇതാണ് ഇന്ത്യയുടെ നയതന്ത്രം: റഷ്യയില്‍ നിന്ന് മിസൈലുകള്‍ വാങ്ങുന്നതിന്റെ പേരില്‍ അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തില്ല

ഡല്‍ഹി:റഷ്യയില്‍ നിന്ന് എസ്-400 ട്രയംഫ് മിസൈല്‍ വാങ്ങുന്നതിന്റെ പേരില്‍ ഇന്ത്യയ്ക്കുമേല്‍ അമേരിക്കന്‍ ഉപരോധം ഉണ്ടാകില്ലെന്ന് ഉറപ്പായി.

Read Also:എസ്ബിഐ: എംസിഎൽആർ നിരക്കുകൾ വർദ്ധിപ്പിച്ചു

യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്‌സ് നാഷണല്‍ ഡിഫന്‍സ് ഓതറൈസേഷന്‍ ആക്ടിലെ (എന്‍ഡിഎഎ) ഭേദഗതിക്ക് അംഗീകാരം നല്‍കിയതോടെയാണ് ഉപരോധങ്ങളില്‍ നിന്നുള്ള ഇളവിന് വഴിയൊരുങ്ങുന്നത്. ഇന്ത്യന്‍ വംശജനായ കോണ്‍ഗ്രസ് അംഗം റോ ഖന്നയുടെ ഭേദഗതിക്ക് ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്‌സ് വ്യാഴാഴ്ച അംഗീകാരം നല്‍കുകയായിരുന്നു. ശബ്ദവോട്ടോടെയാണ് ഭേദഗതി പാസാക്കിയത്.

യുഎസ് അഡ്വേഴ്‌സറീസ് ത്രൂ സാന്‍ക്ഷന്‍സ് ആക്ട് (കാറ്റ്സാ) ്പ്രകാരം ഉപരോധം ഏര്‍പ്പെടുത്താനാണ് അമേരിക്ക നേരത്തേ നീക്കം നടത്തിയത്. വ്യോമ പ്രതിരോധ സംവിധാനം വാങ്ങിയതിനൊപ്പം റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിനെതിരെ യു.എന്‍ വോട്ടെടുപ്പില്‍ നിന്ന് ബുധനാഴ്ച ഇന്ത്യ വിട്ടുനിന്നതും അമേരിക്കയെ ചൊടിപ്പിച്ചിരുന്നു. ഇതോടെയാണ് ഉപരോധം ഏര്‍പ്പെടുത്തിയേക്കും എന്ന ആശങ്ക കനത്തത്. റഷ്യയുമായി ഇടപഴകുന്ന രാജ്യങ്ങളെ, പ്രത്യേകിച്ച് പ്രതിരോധ മേഖലയിലെ ആയുധങ്ങള്‍ വാങ്ങുന്നവരെ, ശിക്ഷാ നടപടികളിലൂടെ തടയുന്നതാണ് ‘കാറ്റ്സ’. റഷ്യയില്‍ നിന്ന് എസ് -400 സംവിധാനം ഏറ്റെടുത്തതിന് നാറ്റോ സഖ്യകക്ഷിയായ തുര്‍ക്കിക്ക് മേല്‍ ഈ നിയമപ്രകാരം ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button