ദോഹ: നോർത്ത് ഫീൽഡ് ഈസ്റ്റ് എണ്ണപ്പാട വിപുലീകരണ പദ്ധതിയിൽ 5 രാജ്യാന്തര കമ്പനികൾക്ക് പങ്കാളിത്തം. ടോട്ടൽ എനർജീസ്, എക്സോൺ, കോണോകോ ഫിലിപ്സ്, എനി, ഷെൽ തുടങ്ങിയ 5 മുൻനിര ഊർജ കമ്പനികൾക്കാണ് പദ്ധതിയിൽ പങ്കാളിത്തമുള്ളത്. എനി, കോണോകോ ഫിലിപ്സ് എന്നിവയ്ക്ക് 3.12 ശതമാനം പങ്കാളിത്തമുണ്ട്. ടോട്ടൽ എനർജീസ്, എക്സോൺ, ഷെൽ എന്നിവയ്ക്ക് 6.25 ശതമാനം വീതവും പങ്കാളിത്തമാണുള്ളതെന്നും അധികൃതർ അറിയിച്ചു.
2026 ൽ എൻഎഫ്ഇയിൽ നിന്നുള്ള വാതക ഉത്പാദനം ആരംഭിക്കും. ഖത്തർ എനർജി പ്രസിഡന്റും ഊർജസഹമന്ത്രിയുമായ സാദ് ഷെരീദ അൽകാബിയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. പ്രതിവർഷം 3.26 കോടി ടൺ ദ്രവീകൃത പ്രകൃതി വാതകം ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യം.
Post Your Comments