കരുവന്നൂർ: മൂർക്കനാട് ഗ്രാമീണ വായനശാലയിൽ വച്ച് നടന്ന വൃക്ക മാറ്റി വെക്കൽ ചികിത്സ ധനസഹായ സമിതിയുടെ ഔദ്യോദിക യോഗത്തിൽ സ്വന്തം കൈയ്യിലെ സ്വർണ്ണവള ഊരിക്കൊടുത്ത് സംസ്ഥാന ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രിയായ ഡോ ആർ.ബിന്ദു. ഇരുപത്തിയേഴ് വയസുകാരനായ മൂർക്കനാട് വന്നേരിപറമ്പിൽ വിവേക് എന്ന ചെറുപ്പക്കാരന്റെ ദയനീയ അവസ്ഥ കണ്ടാണ് മന്ത്രി സ്വർണ്ണവള ഊരിക്കൊടുത്തുകൊണ്ട് ആദ്യ സംഭാവന നൽകിയത്.
read also: സ്വര്‍ണക്കടത്ത് കേസ്: നടക്കാന്‍ പാടില്ലാത്തത് സംഭവിച്ചു, സത്യം പുറത്തു വരുമെന്ന് വിദേശകാര്യമന്ത്രി
സഹായ സമിതിയുടെ ഭാരവാഹികളായ പി.കെ മനുമോഹൻ, നസീമ കുഞ്ഞുമോൻ, സജി ഏറാട്ടുപറമ്പിൽ തുടങ്ങിയവർ പങ്കെടുത്ത ഉള്ള സദസ്സിൽ വച്ചാണ് സ്വർണ്ണ വള ചികിത്സ സഹായ സമിതിയ്ക്ക് കൈമാറിയത്. യോഗത്തിൽ പങ്കെടുത്ത വിവേകിന്റെ സഹോദരൻ വിഷ്ണു പ്രഭാകരനോട് വിവേകിനു വേണ്ടിയുള്ള എല്ലാ മംഗളങ്ങളും മന്ത്രി ആശംസിക്കുകയും ചെയ്തു.
Post Your Comments