കൊച്ചി: ഭരണഘടനയെ അവഹേളിച്ചതിനെ തുടർന്ന് രാജിവെക്കേണ്ടി വന്ന മുൻമന്ത്രി സജി ചെറിയാനെതിരെ വിമർശനവുമായി മുതിർന്ന മാധ്യമപ്രവർത്തകൻ മാത്യു സാമുവൽ. സജി ചെറിയാന്റെ പുറമെ കാണുന്ന ലാളിത്യമല്ല യഥാർത്ഥ ജീവിതത്തിലെന്ന് മാത്യു സാമുവൽ പറയുന്നു. ഫേസ്‌ബുക്ക് പോസ്റ്റിലാണ് മാത്യു സാമുവലിന്റെ ആരോപണം.
മാത്യു സാമുവലിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം:
സഖാവ് സജി ചെറിയാന് മൂന്ന് പെൺകുട്ടികൾ ആണുള്ളത്, അതിൽ മൂന്ന് പേരും മെഡിക്കൽ ഡോക്ടർസ് ആണ്, വളരെ നല്ലത് അഭിനന്ദനങ്ങൾ
ചോദ്യം ഇതാണ്..?
സജി ചെറിയാൻ പാർട്ടി പ്രവർത്തനം മാത്രമേയുള്ളൂ, അതായത് പൊതുപ്രവർത്തനം, അദ്ദേഹത്തിന്റെ പിതാവ് ഒരു റേഷൻ കട നടത്തിയിരുന്നു,
അദ്ദേഹത്തിന് വേറെ ബിസ്സിനെസ്സ് ഒന്നും ഇലക്ഷൻ അഫിഡവില്‍ കാണിക്കുന്നില്ല..!
അറിയുവാൻ സാധിക്കുന്നത്, അദ്ദേഹത്തിന്റെ മൂന്നു പെൺകുട്ടികളും സ്വകാര്യ മാനേജ്മെന്റ് മെഡിക്കൽ കോളേജുകളിലാണ് പഠിച്ചവരും പഠനം പൂർത്തിയാക്കിയതും,
രണ്ടുപേർ മംഗലാപുരം സ്വകാര്യ മെഡിക്കൽ കോളേജിൽ, ഒരു പെൺകുട്ടി കാരക്കോണം സിഎസ്ഐ സഭയുടെ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂഷൻ, ചിലപ്പോൾ സഭയുടെ നിയന്ത്രണത്തിനുള്ള ഇൻസ്റ്റിറ്റ്യൂഷൻ അവിടെ സജിക്ക് ചെറിയ രീതിയിൽ കാപ്പിറ്റേഷൻ ഫീസ് കുറച്ചു കൊടുക്കും, പക്ഷേ കേരളം വിട്ടുള്ള ഒരു സംസ്ഥാനത്ത് മുഖ്യമന്ത്രി പറഞ്ഞാലും ക്യാപ്പിറ്റേഷൻ ഫീസ് കുറച്ചു കൊടുക്കില്ല അത് കട്ടായം…!
അതായത് മൂന്ന് പെൺകുട്ടികളെ പഠിപ്പിക്കുവാൻ ക്യാപ്പിറ്റേഷൻ ഫീസ് ഇനത്തിൽ മാത്രം ഏറ്റവും കുറഞ്ഞത് മൂന്നു കോടി രൂപ ചെലവായി കാണും, പിന്നെ ഈ പഠിക്കുന്ന കാലയളവിലെ കോഴ്സ് അതിനും പണം ചെലവായി കാണാം ഏകദേശം അഞ്ചു കോടി രൂപ മിനിമം ചെലവ് പ്രതീക്ഷിക്കാം, ഇത്രയും പണം സജി ചെറിയാന് എവിടെ നിന്നും കിട്ടി …?
റേഷൻ കടയിൽ നിന്ന് ആണെങ്കിൽ, ഉറപ്പായിട്ടും എനിക്ക് ഒരു റേഷൻ കട തുടങ്ങുവാൻ താല്പര്യമുണ്ട്..
സജി ചെറിയാന്റെ രാജിയെക്കാളും ജനങ്ങൾ ഉറ്റുനോക്കുവാൻ പോകുന്നത് ഇയാൾക്ക് ഈ പണം എവിടെ നിന്നും കിട്ടി …? എന്താണ് സോഴ്സ്…?
പാർട്ടി അന്വേഷണം നടത്തുമോ …?
അല്ലെങ്കിൽ കോടതി ഇടപെട്ട് source of income എവിടെ നിന്ന് ഉണ്ടായി, മടിയിലെ കനവും കോപ്പും ഒക്കെ പിന്നെ പറയാം…!
ഇവിടെയുള്ള പ്രതിപക്ഷ രാഷ്ട്രീയക്കാർ ഈ വിഷയം ഉന്നയിക്കില്ല അവരും അവരുടെ മക്കളെ പഠിപ്പിക്കുവാൻ ഇതേ രീതിയാണ് അവലംബിച്ചിരിക്കുന്നത് കള്ളന്മാരും കൊള്ളക്കാരും ചേർന്ന ഒരു ഗ്രൂപ്പായി നമ്മുടെ പൊതുപ്രവർത്തനം മാറി.
Post Your Comments