കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണവേട്ട. വിമാനത്താവളത്തിൽ സ്വർണ്ണം കടത്താൻ ശ്രമിച്ച രണ്ട് പേരെ പ്രത്യേക അന്വേഷണ സംഘം പിടികൂടി. കണ്ണൂർ നാറാത്ത് സ്വദേശി മാട്ടുമ്മൽ സാനിർ, പറമ്പിൽപ്പീടിക സ്വദേശി കട്ടോലിൽ അഹമ്മദ് കബീർ എന്നിവരാണ് പിടിയിലായത്. ശരീരത്തിന്റെ രഹസ്യഭാഗങ്ങളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണ്ണം കണ്ടെത്തിയത്.
രണ്ട് കിലോഗ്രാം സ്വർണ്ണമാണ് പിടികൂടിയത്. പിടിച്ചെടുത്ത സ്വര്‍ണ്ണത്തിന് ഒരു കോടി രൂപയിൽ അധികം വില വരും.
ജിദ്ദയിൽ നിന്നെത്തിയ ഇൻഡിഗോ വിമാനത്തിലാണ് സാനിറും കബീറും കരിപ്പൂരിലെത്തിയത്. കസ്റ്റംസിനെ വെട്ടിച്ച് രണ്ടു പേരും വിമാനത്താവളത്തിന് പുറത്തെത്തിയതായിരുന്നു. ഇതിന് പിന്നാലെ, പ്രത്യേക അന്വേഷണ സംഘം ഇരുവരെയും പുറത്ത് പിടികൂടുകയായിരുന്നു.
Post Your Comments