ലക്നൗ: മറ്റ് പുരുഷന്മാരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ഭര്‍ത്താവ് നിര്‍ബന്ധിക്കുന്നതായി യുവതിയുടെ വെളിപ്പെടുത്തല്‍. ഭാര്യമാരെ പരസ്പരം വെച്ചുമാറുന്ന പാര്‍ട്ടികള്‍ക്ക് ഭര്‍ത്താവ് നിര്‍ബന്ധിച്ചു കൊണ്ടുപോയിരുന്നതായും ഭര്‍തൃസഹോദരനൊപ്പം കിടപ്പറ പങ്കിടാന്‍ ഇയാള്‍ നിര്‍ബന്ധിച്ചതായും യുവതി പറയുന്നു.
Read Also: ‘സജി ചെറിയാനെ തിരിച്ചു കൊണ്ടുവരാന്‍ വീണ്ടും ഡാമൊന്നും തുറന്നു വിടരുത്’: വി.ടി. ബല്‍റാം
ഭര്തൃസഹോദരന് ബലം പ്രയോഗിച്ച് തന്നെ കാഴ്ചവെച്ചതായും 30 കാരിയായ യുവതി മുസാഫര്‍നഗറിലെ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ്-I (എസിജെഎം1) കോടതിക്ക് മുമ്പാകെ നല്കിയ പരാതിയില്‍ പറയുന്നു. കോടതി ഉത്തരവ് പ്രകാരം യുവതിയുടെ ഭര്‍ത്താവായ ബിസിനസുകാരനേയും ഇയാളുടെ സഹാദരനേയും യു.പി പോലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറിലാണ് ഞെട്ടിക്കുന്ന സംഭവം.
ഭര്‍ത്താവ് തന്നെ നിര്‍ബന്ധിച്ച് ഡല്‍ഹിയില്‍ നടക്കുന്ന ഭാര്യമാരെ പരസ്പരം വെച്ചുമാറുന്ന പാര്‍ട്ടികളില്‍ കൊണ്ടുപോയിരുന്നതായും മറ്റുള്ളവര്‍ക്ക് കാഴ്ച വെക്കുകയും ചെയ്തതായി യുവതി പറഞ്ഞു. തന്റെ ഭര്‍ത്താവും മറ്റൊരു ബിസിനസുകാരനും ചേര്‍ന്ന് തന്നെ ഭീഷണിപ്പെടുത്തി ബലമായാണ് അത്തരം പാര്‍ട്ടികളില്‍ പങ്കെടുക്കാന്‍ കൊണ്ടുപോയിരുന്നതെന്ന് യുവതി ചൂണ്ടിക്കാട്ടി.
Post Your Comments