Latest NewsNewsInternational

‘ഭർത്താവ് മറ്റൊരു സ്ത്രീയോട് കൊഞ്ചിക്കുഴയുന്നത് സ്വപ്നം കണ്ടു’: ഭർത്താവിന്റെ സ്വകാര്യഭാഗത്ത് ചൂടുവെള്ളം ഒഴിച്ച് ഭാര്യ

ഉറങ്ങിക്കിടന്ന ഭർത്താവിന്റെ സ്വകാര്യ ഭാഗത്ത് തിളച്ച ചൂടുവെള്ളം ഒഴിച്ച് യുവതി. ബൊളീവിയൻ നഗരമായ ലാപാസിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. ഉറക്കത്തിൽ ഭർത്താവ് മറ്റൊരു സ്ത്രീയുമായി കൊച്ചിക്കുഴയുന്നത് സ്വപ്നം കണ്ടതിനെ തുടർന്നാണ് യുവതി ഭർത്താവിന്റെ ദേഹത്ത് ചൂടുവെള്ളം ഒഴിച്ചത്. ഭർത്താവിന്റെ പരാതിയെ തുടർന്ന് യുവതിയെ ബൊളീവിയൻ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ആഴ്ചയാണ് സംഭവം.

പൊള്ളലേറ്റ ഭർത്താവിന് 45 വയസ്സായിരുന്നു. ഭർത്താവ് ഉറക്കത്തിൽ മറ്റൊരു സ്ത്രീയോട് തന്റെ ഇഷ്ടം വെളിപ്പെടുത്തിയെന്നാണ് ഭാര്യയുടെ ആരോപണം. അയാൾ ഉറക്കത്തിൽ മറ്റൊരു പെണ്ണിനോട് പ്രണയം തുറന്ന് പറയുന്നത് താൻ കേട്ടെന്ന് യുവതി പറയുന്നു. ഇതുകേട്ട് പ്രകോപിതയായി യുവതി എഴുന്നേറ്റ്, അടുക്കളയിൽ ചെന്ന് ഒരു പാത്രത്തിൽ വെള്ളം തിളപ്പിച്ച് അത് ഭർത്താവിന്റെ സ്വകാര്യ ഭാഗത്ത് ഒഴിക്കുകയായിരുന്നു.

Also Read:മാനന്തവാടിയില്‍ പുഴയില്‍ തലയില്ലാത്ത അജ്ഞാത മൃതദേഹം കണ്ടെത്തി

‘എന്റെ ഭർത്താവ് ഉറക്കത്തിൽ മറ്റൊരു സ്ത്രീയോട് കൊഞ്ചിക്കുഴയുന്നത് കണ്ടപ്പോൾ എനിക്ക് ദേഷ്യം വന്നു. ഞാൻ അടുക്കളയിൽ പോയി ഒരു പാത്രം നിറയെ വെള്ളം തിളപ്പിച്ച്, അതുകൊണ്ടു വന്ന് അങ്ങേരുടെ ദേഹത്ത് ഒഴിച്ചു കൊടുത്തു’, യുവതി പറഞ്ഞു.

യുവാവിന്റെ സ്വകാര്യഭാഗത്തും കൈയിലും പുറകിലും പൊള്ളലേറ്റതിനെ തുടർന്ന് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇത് ആദ്യമായല്ല ഇയാൾ ഭാര്യയിൽ നിന്ന് പീഡനമേൽക്കുന്നത് എന്ന് ലാപാസിലെ സ്പെഷ്യൽ ക്രൈം ഫൈറ്റിംഗ് ഫോഴ്‌സിന്റെ ഡെപ്യൂട്ടി ഡയറക്ടർ ജുവാൻ ജോസ് ഡോണയർ പറഞ്ഞു. ഇതിന് മുൻപൊരിക്കൽ ദേഷ്യം വന്നതിനെ തുടർന്ന് അവൾ അയാളുടെ മേൽ മദ്യം ഒഴിച്ച് പച്ചയ്ക്ക് തീകൊളുത്താൻ ശ്രമിച്ചതായും റിപ്പോർട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button