തൊഴിൽ രംഗത്ത് മുഖച്ഛായ മാറ്റാനൊരുങ്ങി തമിഴ്നാട് സർക്കാർ. പുതിയ റിപ്പോർട്ടുകൾ പ്രകാരം, വിവിധ മേഖലകളിലായി 7,5000 തൊഴിലവസരങ്ങളാണ് സൃഷ്ടിച്ചിട്ടുള്ളത്. കൂടാതെ, 60 ഓളം കമ്പനികൾ തമിഴ്നാട്ടിൽ നിക്ഷേപത്തിന് എത്തുന്നുണ്ട്. ഏകദേശം 1,25,244 കോടി രൂപയുടെ നിക്ഷേപമാണ് കമ്പനികൾ നടത്തുന്നത്. നിക്ഷേപക സംഗമത്തിൽ മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ 22,252 കോടി രൂപയുടെ 21 പദ്ധതികൾക്ക് തറക്കല്ലിട്ടു.
സംസ്ഥാനത്ത് പ്രധാനമായും ലൈഫ് സയൻസ് മേഖലയുടെ വികസനമാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി, ഈ മേഖലയിൽ നിക്ഷേപം വർദ്ധിപ്പിക്കാനുള്ള പദ്ധതികൾ ആവിഷ്കരിക്കുന്നുണ്ട്. കൂടാതെ, ലൈഫ് സയൻസ് പ്രമോഷൻ നയരേഖയും റിസർച്ച് ആന്റ് ഡെവലപ്മെന്റ് നയരേഖയും പുറത്തിറക്കിയിട്ടുണ്ട്. ഗവേഷണ വികസന രംഗം ശക്തിപ്പെടുത്താനാണ് റിസർച്ച് ആന്റ് ഡെവലപ്മെന്റ് നയരേഖ പുറത്തിറക്കിയത്.
Also Read: ഹാംഗ് ഓവര്‍ ഒഴിവാക്കാന്‍ ഗുളിക: കുടിയന്മാരുടെ ജീവിതം തന്നെ മാറ്റിമറിക്കുന്ന ഒരു കണ്ടുപിടുത്തം
കഴിഞ്ഞ ഒരു വർഷത്തിനിടെ 2.26 ലക്ഷം പേർക്കാണ് തൊഴിൽ ലഭിച്ചത്. കൂടാതെ, 94,975 കോടി രൂപയുടെ നിക്ഷേപവും തമിഴ്നാട്ടിലെത്തി. ടാറ്റ പവർ, ലൂക്കാസ് ടിവിഎസ്, ഗരുഡ എയ്റോസ്പേസ് തുടങ്ങിയ കമ്പനികളാണ് പുതുതായി നിക്ഷേപത്തിന് ഒരുങ്ങുന്നത്.
Post Your Comments