Latest NewsNewsIndiaBusiness

പഞ്ചാബ് നാഷണൽ ബാങ്ക്: തിരഞ്ഞെടുത്ത കാലയളവിലെ വായ്പ നിരക്കുകൾ വർദ്ധിപ്പിച്ചു

അടിസ്ഥാന വായ്പ നിരക്ക് 8.75 ശതമാനമായി

വായ്പ നിരക്കുകളിൽ പുതിയ മാറ്റങ്ങളുമായി പഞ്ചാബ് നാഷണൽ ബാങ്ക്. തിരഞ്ഞെടുത്ത കാലയളവിലെ വായ്പ നിരക്കുകളാണ് ബാങ്ക് ഉയർത്തിയത്. അടിസ്ഥാന നിരക്ക് 25 ബേസിസ് പോയിന്റാണ് വർദ്ധിപ്പിച്ചത്. ഇതോടെ, അടിസ്ഥാന വായ്പ നിരക്ക് 8.75 ശതമാനമായി. മുൻപ് 8.50 ശതമാനമായിരുന്നു. അതേസമയം, റിപ്പോ ലിങ്ക് ലോൺ നിരക്കിൽ മാറ്റമില്ല. പുതുക്കിയ വായ്പ നിരക്കുകൾ ജൂലൈ ഒന്നു മുതൽ പ്രാബല്യത്തിലായി.

ഒറ്റ രാത്രിയിലേക്ക് മാത്രം നൽകുന്ന വായ്പ നിരക്കിൽ 0.15 ശതമാനമാണ് വർദ്ധനവ്. ഇതോടെ, എംസിഎൽആർ 6.75 ശതമാനത്തിൽ നിന്ന് 6.90 ശതമാനമായി. കൂടാതെ, ഒരു മാസത്തേക്ക് നൽകുന്ന വായ്പ നിരക്ക് നിലവിലെ 6.80 ശതമാനത്തിൽ നിന്ന് 6.95 ശതമാനമായി ഉയർത്തി. മൂന്ന് മാസത്തേക്കുള്ള വായ്പാനിരക്ക് 7.05 ശതമാനമാക്കി. മുൻപ് ഇത് 6.90 ശതമാനമായിരുന്നു.

Also Read: മികച്ച വിദ്യാർത്ഥികൾക്ക് ഗോൾഡൻ വിസയും സ്‌കോളർഷിപ്പും: പ്രഖ്യാപനവുമായി ദുബായ് കിരീടാവകാശി

ആറ് മാസം, ഒരു വർഷം കാലയളവുളള വായ്പകളുടെ എംസിഎൽആർ യഥാക്രമം 7.25 ശതമാനം, 7.55 ശതമാനം എന്നിങ്ങനെയാണ്. മൂന്ന് വർഷത്തെ വായ്പ നിരക്ക് നിലവിലെ 7.70 ശതമാനത്തിൽ നിന്ന് 7.85 ശതമാനമായി ഉയർത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button