ഉപഭോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ). ബാങ്കിന്റെ സേവനങ്ങൾ ഉപഭോക്താക്കളുടെ ആവശ്യാനുസരണം വാട്സ്ആപ്പിൽ ലഭ്യമാക്കുന്നതാണ് പുതിയ ഫീച്ചർ. ഈ വാട്സ്ആപ്പ് സേവനം എങ്ങനെ ഉപയോഗിക്കാമെന്ന് പരിചയപ്പെടാം.
ആദ്യം 9022690226 എന്ന മൊബൈൽ നമ്പർ നിങ്ങളുടെ ഫോണിൽ എസ്ബിഐ വാട്സ്ആപ്പ് ബാങ്കിംഗ് എന്ന പേരിൽ സേവ് ചെയ്യുക. അടുത്തതായി +917208933148 എന്ന നമ്പറിലേക്ക് WAREG എന്ന് ടൈപ്പ് ചെയ്തശേഷം 11 അക്ക അക്കൗണ്ട് നമ്പറും ടൈപ്പ് ചെയ്ത് എസ്എംഎസ് അയക്കുക. പിന്നീട്, നേരത്തേ സേവ് ചെയ്ത എസ്ബിഐ വാട്സ്ആപ്പ് ബാങ്കിംഗ് നമ്പറിലേക്ക് Hi അയക്കുക.
Also Read: ഞെട്ടിക്കുന്ന വിലയിൽ Vivo V23E 5G, സവിശേഷതകൾ ഇങ്ങനെ
അടുത്തതായി തെളിഞ്ഞുവരുന്ന സ്ക്രീനിൽ എസ്ബിഐ വാഗ്ദാനം ചെയ്യുന്ന വിവിധ സേവനങ്ങൾ ദൃശ്യമാകും. ഉപഭോക്താവിന്റെ ആവശ്യാനുസരണം സേവനങ്ങൾ ഇതിൽ നിന്നും തിരഞ്ഞെടുക്കാൻ സാധിക്കും.
Post Your Comments