അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണയുടെ വില ഇടിയുന്നു. അമേരിക്കയിൽ നിലനിൽക്കുന്ന പണപ്പെരുപ്പമാണ് അസംസ്കൃത എണ്ണയുടെ വില കുത്തനെ കുറയാൻ കാരണം. റിപ്പോർട്ടുകൾ പ്രകാരം, പണപ്പെരുപ്പം നിയന്ത്രിക്കാൻ ഇന്ധന നികുതി ഇളവിന് ജോ ബൈഡൻ സർക്കാർ നടപടി സ്വീകരിക്കാൻ ഒരുങ്ങിയിട്ടുണ്ട്.
ബ്രെൻഡ് ക്രൂഡോയിൽ വിലയിലും ഇടിവ് രേഖപ്പെടുത്തി. ആറു ശതമാനമാണ് ബ്രെൻഡ് ക്രൂഡോയിൽ വില ഇടിഞ്ഞത്. ബാരലിന് ആറ് ഡോളറോളം കുറഞ്ഞ് 108 ഡോളറിലാണ് വിപണനം നടക്കുന്നത്. ജൂൺ എട്ടിന് 123 ഡോളറായിരുന്നു ഒരു ബാരൽ എണ്ണയുടെ വില. ഇന്ത്യ മുഖ്യമായും ആശ്രയിക്കുന്നത് ബ്രെൻഡ് ക്രൂഡോയിലാണ്.
Also Read: കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 1,592 കേസുകൾ
അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണ വിലയിലുണ്ടായ ഇടിവ് ഇന്ത്യയിലെ ഇന്ധനവിലയിൽ പ്രതിഫലിക്കുമോയെന്ന പ്രതീക്ഷയിലാണ് വിദഗ്ധർ.
Post Your Comments