News

കൂളിമാട് പാലത്തിന്റെ തകർച്ചയിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി നിർദ്ദേശിച്ച് മന്ത്രി മുഹമ്മദ് റിയാസ്

 

 

കൊല്ലം:  കൂളിമാട് പാലത്തിന്റെ നിർമ്മാണം ഉദ്യോഗസ്ഥ മേൽനോട്ടം ഇല്ലാതെയാണ് നടന്നതെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലങ്ങളിൽ മിന്നൽ പരിശോധന നടത്തുമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

ജാക്കിയ്ക്ക് പ്രശ്നം ഉണ്ടായിരുന്നു. ബീമുകൾ ചരിഞ്ഞപ്പോൾ മുൻകരുതലെടുത്തില്ല. ഇത് വ്യക്തമാക്കുന്ന എൻ.ഐ.ടിയുടെ റിപ്പോർട്ട് കിട്ടിയെന്നും പൊതമരാമത്ത് മന്ത്രി വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥരോട് വിശദീകരണം തേടുമെന്നും മന്ത്രി പറഞ്ഞു.

പൊതുമരാമത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് കൃത്യമായ മാർഗ നിർദ്ദേശങ്ങൾ ഇറക്കുമെന്നും മന്ത്രി പറഞ്ഞു. എക്‌സികുട്ടീവ് എഞ്ചിനിയറോടും അസിസ്റ്റന്റ് എഞ്ചിനിയറോടും ആവശ്യപ്പെട്ട വിശദീകരണം ലഭിച്ച ശേഷം ആവശ്യമെങ്കിൽ കൂടുതൽ നടപടി എടുക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button