Latest NewsNewsIndiaBusiness

മഹീന്ദ്ര: കാർഗോ, പാസഞ്ചർ വേരിയന്റുകൾ പുറത്തിറക്കി

ജനപ്രിയ ആൽഫ ബ്രാൻഡിനെ അടിസ്ഥാനമാക്കിയാണ് പുതിയ വേരിയന്റുകൾ അവതരിപ്പിച്ചത്

കാർഗോ, പാസഞ്ചർ വേരിയന്റുകൾ അവതരിപ്പിച്ച് മഹീന്ദ്ര ഗ്രൂപ്പ്. ജനപ്രിയ ആൽഫ ബ്രാൻഡിനെ അടിസ്ഥാനമാക്കിയാണ് പുതിയ വേരിയന്റുകൾ അവതരിപ്പിച്ചത്. മഹീന്ദ്ര ഗ്രൂപ്പിന്റെ ഭാഗമായ മഹീന്ദ്ര ഇലക്ട്രിക് മൊബൈലിറ്റിയാണ് ആൽഫ സിഎൻജി പാസഞ്ചർ, കാർഗോ വേരിയന്റുകൾ എന്നിവ പുറത്തിറക്കിയത്.

ആൽഫ പാസഞ്ചർ ഡിഎക്സ് ബിഎസ് 6 സിഎൻജിയുടെ വില 2,57,000 രൂപയാണ്. കൂടാതെ, 2,57,800 രൂപയാണ് ആൽഫ ലോഡ് പ്ലസിന്റെ വില. മധ്യപ്രദേശ്, ജാർഖണ്ഡ്, ബീഹാർ, ഡൽഹി, ഗുജറാത്ത്, മഹാരാഷ്ട്ര, രാജസ്ഥാൻ, കർണാടക, ആന്ധ്രപ്രദേശ്, ഉത്തർപ്രദേശ്, കേരളം എന്നിവിടങ്ങളിലെ മഹീന്ദ്ര ഡീലർഷിപ്പുകളിൽ നിന്നും പുതിയ വേരിയന്റ് വാങ്ങാൻ സാധിക്കും.

Also Read: ‘സ്ത്രീകളെ വേദനിപ്പിച്ചാല്‍ സേതുരാമയ്യര്‍ സഹിക്കില്ല’: സീരിയലിന്റെ പരസ്യമോയെന്ന് ചോദ്യം – വൈറലായി സി.ബി.ഐയുടെ പോസ്റ്റർ

‘രാജ്യത്ത് സിഎൻജി സ്റ്റേഷനുകളുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ആൽഫ കാർഗോ, പാസഞ്ചർ എന്നിവ തിരഞ്ഞെടുക്കുന്നത് നല്ലതാണ്’, മഹീന്ദ്ര ഇലക്ട്രിക് മൊബൈലിറ്റി ലിമിറ്റഡ് സിഇഒ സുമൻ മിശ്ര പറഞ്ഞു. ഡീസൽ മുച്ചക്ര വാഹനങ്ങളെ അപേക്ഷിച്ച് ആൽഫ കാർഗോ ഉപയോഗിക്കുന്നത് ലാഭകരമാണ്. അഞ്ച് വർഷം കൊണ്ട് ഇന്ധന ചിലവിൽ 4,00,000 രൂപ വരെ ലാഭിക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button