ക്രിപ്റ്റോ വിപണി രംഗത്ത് ആശങ്കകൾ തുടരുന്നു. ബിറ്റ്കോയിൻ വില വീണ്ടും ഇടിഞ്ഞു. ബിറ്റ്കോയിൻ വില 18 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് ഉള്ളത്. ബിറ്റ്കോയിനാണ് ക്രിപ്റ്റോയിലെ ഏറ്റവും വലിയ ആസ്തിയായി കണക്കാക്കുന്നത്.
കഴിഞ്ഞ അഞ്ചു ദിവസത്തിനിടെ ഡിജിറ്റൽ ടോക്കണിന്റെ വില 14 ശതമാനമാണ് ഇടിഞ്ഞത്. ഇതോടെ, 25,931.30 ഡോളറിലാണ് വ്യാപാരം തുടരുന്നത്. ഈ വർഷം മാത്രം 45.67 ശതമാനത്തിന്റെ ഇടിവാണ് ബിറ്റ്കോയിനിലുണ്ടായത്. യുഎസിൽ നിലനിൽക്കുന്ന പണപ്പെരുപ്പമാണ് ക്രിപ്റ്റോ രംഗത്തെ നിക്ഷേപകരിൽ ആശങ്ക വർദ്ധിക്കാൻ കാരണമായത്.
Also Read: മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം കടുപ്പിക്കും: കെ സുരേന്ദ്രൻ
ഏഥേറിയത്തിന്റെ വിലയിലും ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ 5 ദിവസത്തിനിടെ 24 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായത്. രണ്ടാമത്തെ വലിയ ക്രിപ്റ്റോ കറൻസിയാണ് ഏഥേറിയം.
Post Your Comments