രാജ്യത്ത് റിപ്പോ അധിഷ്ഠിത വായ്പ പലിശ നിരക്ക് വർദ്ധിപ്പിച്ച് നിരവധി ബാങ്കുകൾ. റിസർവ് ബാങ്കിന്റെ പണനയ അവലോകന യോഗത്തിൽ റിപ്പോ നിരക്ക് വർദ്ധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബാങ്കുകൾ വായ്പ പലിശ നിരക്ക് ഉയർത്തിയത്.
ഐസിഐസിഐ ബാങ്ക് 8.60 ശതമാനമാണ് പലിശ വർദ്ധിപ്പിച്ചത്. ബാങ്ക് ഓഫ് ബറോഡയുടെ പുതുക്കിയ റീട്ടെയിൽ വായ്പ പലിശ നിരക്ക് 7.40 ശതമാനമാണ്. പഞ്ചാബ് നാഷണൽ ബാങ്ക് 7.40 ശതമാനമായും ബാങ്ക് ഓഫ് ഇന്ത്യ 7.75 ശതമാനമായും വായ്പ പലിശ നിരക്ക് ഉയർത്തിയിട്ടുണ്ട്.
Also Read: ഐഎംഎഫിന്റെ ഏഷ്യ-പസഫിക് മേധാവിയായി കൃഷ്ണ ശ്രീനിവാസൻ സ്ഥാനമേൽക്കും
സേവിംഗ്സ് അക്കൗണ്ടിലെ നിക്ഷേപങ്ങളുടെ പലിശ നിരക്കും വർദ്ധിച്ചു. യൂണിയൻ ബാങ്കിലെ സേവിംഗ്സ് അക്കൗണ്ട് നിക്ഷേപങ്ങളുടെ പലിശ 2.75 ശതമാനം മുതൽ 3.55 ശതമാനം വരെയായി. 2.90 ശതമാനം മുതൽ 3.50 ശതമാനം വരെയാണ് കനറാ ബാങ്കിന്റെ പുതുക്കിയ നിരക്ക്.
Post Your Comments