എറണാകുളം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ ആരംഭിച്ചു. ആദ്യ ലീഡ് ഉമാ തോമസിന്. പോസ്റ്റൽ വോട്ടുകൾ എണ്ണി കഴിഞ്ഞ് വോട്ടെണ്ണൽ ഇവിഎം മെഷീനുകളിലേക്ക് കടന്നു. 600 ൽ പരം വോട്ടുകൾക്കാണ് ഉമാ തോമസ് ലീഡ് ചെയ്യുന്നത്. പോസ്റ്റൽ വോട്ടുകൾ എണ്ണിയപ്പോൾ രണ്ട് വോട്ടുകൾ എൽഡിഎഫിനും രണ്ട് വോട്ടുകൾ ബിജെപിക്കും ലഭിച്ചു. മൂന്ന് വോട്ടുകൾ യുഡിഎഫിന് ലഭിച്ചു. ഇലക്ട്രോണിക് വോട്ടുകൾ എണ്ണുമ്പോൾ തുടക്കം മുതൽ തന്നെ ഉമാ തോമസ് ലീഡ് നിലനിർത്തുകയാണ്.
ഇതുവരെ 21 ബൂത്തുകളിൽ എണ്ണിയപ്പോൾ എല്ലായിടത്തും ഉമാ തോമസ് ആണ് മുന്നിൽ. ആറു തപാൽ വോട്ടുകളും 83 സർവീസ് വോട്ടുകളും അനുവദിച്ചിരുന്നു. എന്നാൽ നാല് സർവീസ് വോട്ടുകളും മൂന്ന് പോസ്റ്റൽ ബാലറ്റുമാണ് ലഭിച്ചിരിക്കുന്നത്. ആദ്യം തപാൽ വോട്ടുകളും സർവീസ് വോട്ടുകളുമാണ് എണ്ണി തുടങ്ങിയത്. മൂന്നു തപാൽ വോട്ടുകൾ അസാധുവായി
Post Your Comments