കൊച്ചി: തൃക്കാക്കരയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ. ജോ ജോസഫിനെതിരെ വ്യാജ അശ്ലീല വീഡിയോ പ്രചരിപ്പിച്ചതിന് പിന്നിൽ, ആസൂത്രണവും ഗൂഡാലോചനയുമുണ്ടെന്ന് പോലീസ് കണ്ടെത്തൽ. തൃക്കാക്കര മണ്ഡലത്തിലെ ചിറ്റേത്തുകരയിൽ ഹോട്ടൽ നടത്തുന്ന നസീറാണ് വ്യാജ ദൃശ്യങ്ങൾ പ്രചരിപ്പിക്കാമെന്ന ആശയം മുന്നോട്ട് വച്ചതെന്നും ഇയാൾ കോൺഗ്രസ് പ്രവർത്തകനാണെന്നും പോലീസ് കണ്ടെത്തി.
Read Also: ലോകം സാമ്പത്തിക മാന്ദ്യത്തിലേക്ക്: മുന്നറിയിപ്പുമായി ലോക ബാങ്ക്
‘നസീർ ജോ ജോസഫിനെതിരെയുള്ള വ്യാജ ദൃശ്യങ്ങളുണ്ടാക്കി യൂത്ത് കോൺഗ്രസ് പ്രവർത്തകനും സുഹൃത്തുമായ നൗഫലിന് കൈമാറി. നൗഫൽ ഇത് സുഹൃത്തായ അബ്ദുൾ ലത്തീഫിന് അയച്ചുകൊടുത്തു. 2020-ൽ ഉണ്ടാക്കിയ ഗീത തോമസ് എന്ന വ്യാജ അക്കൗണ്ടാണ് വീഡിയോ പ്രചരിപ്പിക്കാൻ ഇവർ ഉപയോഗിച്ചത്. നസീറിനെയും നൗഫലിനെയും ലത്തീഫിനെയും ഒരുമിച്ച് ചോദ്യം ചെയ്തപ്പോഴാണ് നിർണ്ണായക വിവരങ്ങൾ പുറത്തുവന്നത്. സംഭവത്തിൽ കൂടുതൽ അറസ്റ്റിന് സാധ്യതയുണ്ട്’-അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
Post Your Comments