ടെലികോം രംഗത്ത് പുതിയ പരിശോധന നടത്താനൊരുങ്ങി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). രാജ്യത്തെ ടെലികോം കമ്പനികളുടെ താരിഫും മറ്റ് സേവന നിരക്കുകളും നിയമപ്രകാരമുള്ളവയാണോ എന്ന് വിലയിരുത്താൻ വേണ്ടിയാണ് ട്രായ് പുതിയ പരിശോധന സംഘടിപ്പിക്കുന്നത്.
പുതിയ പരിശോധനാ സംഘത്തിൽ 5 ഓഡിറ്റർമാരെ ഉടൻ തിരഞ്ഞെടുക്കും. ട്രായിൽ സമർപ്പിച്ചിരിക്കുന്ന രേഖകളിൽ നിന്ന് വ്യത്യസ്തമായ നിരക്കുകൾ ടെലികോം കമ്പനികൾ ഈടാക്കുന്നുണ്ടോയെന്നും രാജ്യത്തെ ഉപഭോക്തൃ താൽപര്യത്തിന് വിരുദ്ധമായ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടോയെന്നും സമിതി പരിശോധിക്കും.
Also Read: തുളസിയില ഉപയോഗിച്ച് പ്രമേഹം നിയന്ത്രിക്കാം..
പോർട്ടിംഗ് വിഭാഗത്തിൽ പ്രത്യേക ഓഫറുകൾ നിയമവിരുദ്ധമായി നൽകുന്നത് തടയാൻ കഴിഞ്ഞ വർഷം സെപ്തംബറിൽ ട്രായ് പുതിയ മാർഗ നിർദ്ദേശങ്ങൾ പുറത്തിറക്കിയിരുന്നു. ഈ മാർഗ നിർദ്ദേശങ്ങൾ ടെലികോം കമ്പനികൾ പാലിക്കുന്നുണ്ടോയെന്നും സമിതി വിലയിരുത്തും.
Post Your Comments