Latest NewsIndia

34 വർഷത്തെ സേവനം അവസാനിക്കുന്നു: ഐഎന്‍എസ് ഗോമതി ഡീകമ്മീഷന്‍ ചെയ്ത് ഇന്ത്യന്‍ നാവികസേന

മുംബൈ: ഗോദാവരി ക്ലാസ് ഗൈഡഡ്-മിസൈല്‍ ഫ്രിഗേറ്റായ ഐ.എന്‍.എസ് ഗോമതി എന്ന യുദ്ധക്കപ്പൽ ഡീകമ്മീഷന്‍ ചെയ്ത് ഇന്ത്യന്‍ നാവികസേന. 34 വര്‍ഷമായി സേവനത്തിലുള്ള യുദ്ധക്കപ്പലാണിത്. ഓപ്പറേഷന്‍സ് കാക്ടസ്, പരാക്രം, റെയിന്‍ബോ എന്നിവയില്‍ വിന്യസിച്ചിട്ടുള്ള കപ്പല്‍, നേവല്‍ ഡോക്ക്‌യാര്‍ഡില്‍ ശനിയാഴ്ച വൈകിട്ടോടെയാണ് ഡീകമ്മീഷന്‍ ചെയ്തത്.

ലക്നൗവിലെ ഗോമതി നദിയുടെ തീരത്ത് സ്ഥാപിക്കുന്ന ഓപ്പണ്‍ എയര്‍ മ്യൂസിയത്തില്‍ കപ്പലിന്റെ പൈതൃകം സൂക്ഷിക്കുമെന്ന് നാവികസേന ഉദ്യോഗസ്ഥർ അറിയിച്ചു. കപ്പലിലെ യുദ്ധ സംവിധാനങ്ങളും സൈനിക, യുദ്ധ ഉപകരണങ്ങളും ഇവിടെ പ്രദര്‍ശിപ്പിക്കുമെന്നാണ് ലഭ്യമായ വിവരങ്ങൾ. ഉത്തര്‍ പ്രദേശ് സര്‍ക്കാരും ഇന്ത്യന്‍ നാവികസേനയും ഇതിനുള്ള ധാരണാപത്രത്തില്‍ ഒപ്പു വെച്ചിട്ടുണ്ട്.

കപ്പലിന് ഐ.എന്‍.എസ് ഗോമതി എന്ന പേര് ലഭിച്ചത് ഗോമതി നദിയില്‍ നിന്നാണ്. 1988 ഏപ്രില്‍ 16-ന് അന്നത്തെ പ്രതിരോധ മന്ത്രി കെ.സി.പന്ത് ബോംബെയിലെ മസഗോണ്‍ ഡോക്ക് ലിമിറ്റഡില്‍ വെച്ചാണ് കപ്പല്‍ കമ്മീഷന്‍ ചെയ്തത്. 2007-08 ലും 2019-20 ലും കപ്പലിന് കൊവേറ്റഡ് യൂണിറ്റ് സിറ്റേഷന്‍ പുരസ്കാരവും ലഭിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button