Latest NewsNewsIndiaBusiness

ആർബിഐ: സ്വർണം വാങ്ങുന്നത് 65 ടണ്ണായി ഉയർത്തി

2022 സാമ്പത്തിക വർഷത്തിൽ സ്വർണം വാങ്ങുന്നത് 65 ടണ്ണായി ഉയർത്താനാണ് ആർബിഐയുടെ തീരുമാനം

സുരക്ഷിത മൂലധനം എന്ന നിലയിൽ സ്വർണം വാങ്ങുന്നത് ഇരട്ടിയാക്കി ആർബിഐ. ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് ആർബിഐ കൂടുതൽ സ്വർണം വാങ്ങുവാൻ തീരുമാനിച്ചത്. 2020 ജൂണിനും 2021 മാർച്ചിനും ഇടയിലുള്ള 9 മാസ കാലയളവിൽ 33.9 ടൺ സ്വർണമാണ് ആർബിഐ വാങ്ങിയത്.

2022 സാമ്പത്തിക വർഷത്തിൽ സ്വർണം വാങ്ങുന്നത് 65 ടണ്ണായി ഉയർത്താനാണ് ആർബിഐയുടെ തീരുമാനം. ഡോളറിനെതിരെ രൂപയുടെ മൂല്യത്തകർച്ചയും കൂടാതെ, സ്വർണ വിലയിലെ വർദ്ധനവും കാരണമാണ് കൂടുതൽ സ്വർണം കരുതൽ ശേഖരമായി സൂക്ഷിക്കാൻ ആർബിഐ തീരുമാനിച്ചത്.

Also Read: അമിത വണ്ണവും മറവിയും തമ്മില്‍ ബന്ധമുണ്ടെന്ന് പഠനം

മൊത്തം വിദേശനാണ്യ കരുതൽ ശേഖരത്തിൽ സ്വർണത്തിന്റെ വിഹിതം മാർച്ച് അവസാനത്തോടെ 7 ശതമാനമായാണ് ഉയർന്നത്. ആറുമാസം മുൻപ് ഇത് 5.88 ശതമാനമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button