Latest NewsNewsIndia

രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെ 424 പേരുടെ സുരക്ഷാ അകമ്പടി പിന്‍വലിച്ചു: ഉദ്യോഗസ്ഥര്‍ ഉടന്‍ മടങ്ങണമെന്ന് സര്‍ക്കാര്‍

ഇത് മൂന്നാം തവണയാണ് പഞ്ചാബ് സര്‍ക്കാര്‍ സംസ്ഥാനത്തെ വി.ഐ.പികളുടെ സുരക്ഷാ അകമ്പടി പിന്‍വലിക്കുന്ന നടപടിയെടുത്തത്.

ചണ്ഡീഗഢ്: സംസ്ഥാനത്ത് രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ സുരക്ഷാ അകമ്പടി പിന്‍വലിച്ച് സര്‍ക്കാര്‍. രാഷ്ട്രീയ-മത നേതാക്കള്‍, റിട്ടയേഡ് പൊലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ 424 പേരുടെ സുരക്ഷാ അകമ്പടിയാണ് പിന്‍വലിച്ചത്. സുരക്ഷയ്ക്ക് ചുമതലയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ഉടന്‍ മടങ്ങണമെന്നാണ് സര്‍ക്കാരിന്റെ നിര്‍ദ്ദേശം. സംസ്ഥാന സായുധ സേനാ സ്‌പെഷ്യല്‍ ഡി.ജി.പിക്ക് മുന്നില്‍ പൊലീസുകാര്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നുമാണ് നിര്‍ദ്ദേശം.

നേരത്തെ, പഞ്ചാബ് സര്‍ക്കാര്‍ മുന്‍ മന്ത്രിമാര്‍ ഉള്‍പ്പെടെ 184 പേരുടെ സുരക്ഷാ സന്നാഹം പിന്‍വലിച്ചിരുന്നു. അകാലിദള്‍ എം.പി ഹര്‍സിമ്രത് കൗര്‍ ബാദല്‍, മുന്‍ പഞ്ചാബ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ സുനില്‍ ജാഖര്‍ എന്നിവരുടേതുള്‍പ്പെടെ സുരക്ഷയാണ് പിന്‍വലിച്ചത്. ഇവരില്‍ അഞ്ച് പേര്‍ക്ക് ഇസഡ് കാറ്റഗറി സുരക്ഷയും ബാക്കി മൂന്ന് പേര്‍ക്ക് വൈ പ്ലസ് സുരക്ഷയും ഉണ്ടായിരുന്നു. 127 പോലീസുകാരും ഒമ്പത് വാഹനങ്ങളുമാണ് ഇവരുടെ സുരക്ഷാ അകമ്പടിക്കായി ഉണ്ടായിരുന്നത്.

Read Also: ലോ​കം സാ​മ്പ​ത്തി​ക മാ​ന്ദ്യ​ത്തി​ലേ​ക്ക്: മുന്നറിയിപ്പു​മാ​യി ലോ​ക ബാ​ങ്ക്

ഇത് മൂന്നാം തവണയാണ് പഞ്ചാബ് സര്‍ക്കാര്‍ സംസ്ഥാനത്തെ വി.ഐ.പികളുടെ സുരക്ഷാ അകമ്പടി പിന്‍വലിക്കുന്ന നടപടിയെടുത്തത്. ആദ്യ രണ്ട് ഉത്തരവുകളില്‍ മുന്‍ എം.എല്‍.എമാരും എംപിമാരും മന്ത്രിമാരും ഉള്‍പ്പെടെ 184 പേരുടെ സുരക്ഷ പിന്‍വലിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button