Latest NewsNewsIndiaBusiness

7- ഇലവന്റെ ഫ്രാഞ്ചൈസികൾ തുറക്കാനൊരുങ്ങി റിലയൻസ്

ആദ്യഘട്ടത്തിൽ രാജ്യത്ത് 7- ഇലവന്റെ 100 സ്റ്റോറുകൾ ആരംഭിക്കാനാണ് റിലയൻസ് ലക്ഷ്യമിടുന്നത്

അമേരിക്കൻ മൾട്ടിനാഷണൽ ശൃംഖലയായ 7- ഇലവന്റെ ഇന്ത്യയിലെ മാസ്റ്റർ ഫ്രാഞ്ചൈസികൾ സ്വന്തമാക്കി റിലയൻസ് റീട്ടെയിൽ. ടെക്സാസിലെ ഡാളസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന റീട്ടെയിൽ കൺവീനിയൻസ് സ്റ്റോറുകളുടെ ഭാഗമാണ് 7- ഇലവൻ.

ആദ്യഘട്ടത്തിൽ രാജ്യത്ത് 7- ഇലവന്റെ 100 സ്റ്റോറുകൾ ആരംഭിക്കാനാണ് റിലയൻസ് ലക്ഷ്യമിടുന്നത്. ഗുഡ്ഗാവ്, പൂനെ, അഹമ്മദാബാദ്, ബംഗളൂരു, കൊൽക്കത്ത എന്നിവയുൾപ്പെടെയുളള മെട്രോ നഗരങ്ങളിലും മറ്റു നഗരങ്ങളിലുമാണ് 7- ഇലവന്റെ സ്റ്റോറുകൾ ആദ്യം തുറക്കുക.

Also Read: ദേഹത്തേക്ക് വീടിന്റെ ഭിത്തി ഇടിഞ്ഞുവീണു: അഞ്ചര വയസുകാരൻ മരിച്ചു

റിപ്പോർട്ടുകൾ പ്രകാരം, അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ രാജ്യത്തെ പ്രധാന നഗരങ്ങളിൽ 50 സ്റ്റോറുകൾ തുറക്കാനും കുറച്ച് വർഷത്തിനുള്ളിൽ 100 സ്റ്റോറുകൾ തുറക്കാനുമാണ് റിലയൻസിന്റെ പദ്ധതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button