Latest NewsNewsInternational

ജോണി ഡെപ്പിനെതിരെ കൂടുതൽ ആരോപണങ്ങളുമായി ആംബറിന്റെ സുഹൃത്തും സഹോദരിയും

ഹോളിവുഡ് നടന്‍ ജോണി ഡെപ്പിനെതിരെ ഗുരുതര ആരോപണങ്ങളുമായി നടിയും മുന്‍ഭാര്യയുമായ ആംബര്‍ ഹേര്‍ഡിന്റെ സഹോദരിയും സുഹൃത്തും രംഗത്ത്. ആംബറിനെ ഡെപ്പ് മർദ്ദിക്കുന്നത് താൻ നേരിട്ട് കണ്ടിട്ടുണ്ടെന്നാണ് ആംബർ ഹേർഡിന്റെ സഹോദരി വിറ്റ്‌നി ഹേർഡ് ഹെൻറിക്വസ് വെളിപ്പെടുത്തിയത്. തന്റെ സഹോദരിയും ജോണിയും തമ്മിലുള്ള വഴക്കുകൾക്കിടെ ജോണി ആംബറിനെ തല്ലുമായിരുന്നുവെന്നാണ് വിറ്റ്‌നി ആരോപിക്കുന്നത്.

ജോണിയും ആംബറും തമ്മിലുള്ള മാനനഷ്ടക്കേസിന്‍റെ വിചാരണ നടന്നുകൊണ്ടിരിക്കുകയാണ്. അഞ്ചാഴ്ചത്തെ സിവിൽ വിചാരണയ്ക്കിടെയാണ് സാക്ഷിയായ വിറ്റ്‌നി ഹേർഡ് ജോണിക്കെതിരെ വെളിപ്പെടുത്തൽ നടത്തിയത്. താൻ ഒരിക്കലും മുൻ ഭാര്യയെ മർദ്ദിച്ചിട്ടില്ലെന്ന ജോണിയുടെ വാദമാണ് ഇതോടെ തകരുന്നത്.

വിറ്റ്‌നി പറയുന്നതനുസരിച്ച്, 2015 മാർച്ചിലാണ് ഇരുവരും തമ്മിലുള്ള വഴക്ക് നടന്നത്. ജോണിയുടെയും ആംബറിന്റെയും വിവാഹം കഴിഞ്ഞ മാസമായിരുന്നു അത്. വഴക്കിനിടെ, മദ്യപിച്ച ജോണി ആംബറിന്റെ പുറത്ത് ഇടിച്ചുവെന്നാണ് സഹോദരി പറയുന്നത്. നടന്റെ അംഗരക്ഷകരിൽ ഒരാൾ ഇടപെട്ട് ഇരുവരും തമ്മിലുള്ള വഴക്ക് അവസാനിപ്പിച്ചതായും വിറ്റ്‌നി വെളിപ്പെടുത്തി.

Also Read:ആദ്യമായി ഔദ്യോഗിക ചടങ്ങിലെത്തി ഖത്തര്‍ അമീറിന്‍റെ പത്നി: ചിത്രങ്ങൾ വൈറൽ

‘വഴക്കിനിടെ ജോണി ഒരു കൈകൊണ്ട് ആംബറിന്റെ മുടിയിൽ മുറുക്കി പിടിച്ചിരുന്നു. ഒപ്പം അവളുടെ മുഖത്ത് ആവർത്തിച്ച് അടിച്ചിരുന്നു. ജോണി ആംബറിനെ ശാരീരികമായി ആക്രമിച്ച സംഭവത്തിന് ഞാൻ ഒരിക്കൽ മാത്രമാണ് സാക്ഷിയായത്. പക്ഷേ, ആംബറിന്റെ ദേഹത്തെ ചതവുകളുടെയും മുറിവുകളുടെയും അടിസ്ഥാനത്തിൽ അവർക്കിടയിൽ മുൻപും ഇത്തരം വഴക്കുകൾ ഉണ്ടായിട്ടുണ്ടെന്നാണ് ഞാൻ കരുതുന്നത്’, വിറ്റ്നി പറഞ്ഞു.

ജോണി ഡെപ്പ് നടത്തിയ ഒന്നിലധികം ആക്രമണങ്ങളുടെ പരിണിത ഫലമായി ആംബറിന്റെ ദേഹത്ത് ചതവുകളും മുറിവുകളും താൻ കണ്ടതായി ആംബർ ഹേർഡിന്റെ സുഹൃത്ത് റാക്വൽ പെന്നിംഗ്ടൺ സാക്ഷ്യപ്പെടുത്തി. ജോണി ആംബറിനെ മർദ്ദിക്കുന്നത് നേരിട്ട് കണ്ടിട്ടില്ലെങ്കിലും, ആംബറിന്റെ ദേഹത്തിന്റെ മർദ്ദനമേറ്റതിന്റെ മുറിവുകളും ചതവുകളും ഉള്ളത് കണ്ടിട്ടുണ്ടെന്ന് സുഹൃത്ത് വിചാരണയ്ക്കിടെ വെളിപ്പെടുത്തി. ‘ഒരു വഴക്കിനിടെ ജോണി തന്റെ തലയ്ക്കടിച്ചെന്നും മൂക്ക് പൊട്ടിയതായി സംശയിക്കുന്നുവെന്നും ആംബർ എന്നോട് പറഞ്ഞു. പലപ്പോഴും ആംബറിന് അവളുടെ മുഖത്തെ ചതവുകളും മുറിവുകളും മേക്കപ്പ് കൊണ്ട് മറയ്ക്കേണ്ടി വന്നു’, റാക്വൽ വെളിപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button