മുംബൈ: ഐപിഎല്ലില്‍ ഡല്‍ഹി കാപിറ്റല്‍സിന് തകർപ്പൻ ജയം. പഞ്ചാബ് കിംഗ്‌സിനെ 17 റൺസിനാണ് ഡല്‍ഹി പരാജയപ്പെടുത്തിയത്. ജയത്തോടെ, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ പിന്തള്ളി ഡല്‍ഹി നാലാമതെത്തിയത്. 12 പോയിന്റുള്ള പഞ്ചാബിന് പ്ലേ ഓഫ് കളിക്കാന്‍ ഇനി നേരിയ സാധ്യത മാത്രമാണുള്ളത്. 13 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഡല്‍ഹിക്ക് 14 പോയിന്റുണ്ട്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഡല്‍ഹി നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ പഞ്ചാബിന് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സെടുക്കാനാണ് സാധിച്ചത്. ഷാര്‍ദുല്‍ ഠാക്കൂര്‍ നാല് വിക്കറ്റ് വീഴ്ത്തി. പവര്‍ പ്ലേയില്‍ പഞ്ചാബിന്റെ മൂന്ന് മുൻനിര താരങ്ങൾ കൂടാരം കയറി.
ജോണി ബെയര്‍സ്‌റ്റോയാണ് (15 ന്തില്‍ 28) ആദ്യം മടങ്ങിയത്. മൂന്നാമനായി ക്രീസിലെത്തിയ ഭാനുക രജപക്‌സ(1), അതേ ഓവറില്‍ ശിഖര്‍ ധവാനും (19) പുറത്തായി. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഡല്‍ഹിക്ക് മിച്ചല്‍ മാര്‍ഷിന്റെ (63) ഇന്നിംഗ്‌സാണ് തുണയായത്. സര്‍ഫറാസ് ഖാന്‍ (32) നിര്‍ണായക സംഭാവന നല്‍കി. നാല് ഓവറില്‍ 27 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്ത ലിയാം ലിവിംഗ്‌സ്റ്റാണ് ഡര്‍ഹിയെ ചെറിയ സ്‌കോറിൽ ഒതുക്കിയത്.
Read Also:- പല്ല് പുളിപ്പ് അകറ്റാൻ!
ഡേവിഡ് വാര്‍ണര്‍ (0), റിഷഭ് പന്ത് (7), റോവ്മാന്‍ പവല്‍ (2) എന്നീ ഹിറ്റര്‍മാരെയാണ് ലിവിംഗ്സ്റ്റണ്‍ മടക്കിയത്. മത്സരത്തില്‍ ആദ്യ പന്തില്‍ വാര്‍ണര്‍ ദീപക് ചാഹറിന് ക്യാച്ച് നല്‍കി മടങ്ങി. മാര്‍ഷിന്റെ ഇന്നിംഗ്‌സാണ് തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്ന് ഡല്‍ഹിയെ കരകയറ്റിയത്.
Post Your Comments